HOME
DETAILS

കടകൾ തുറക്കാമെന്ന് കോടിയേരി; കടകളടപ്പിച്ച് അണികൾ സമരാനുകൂലികൾ അഴിഞ്ഞാടി, പലയിടത്തും അക്രമ പരമ്പര

  
backup
March 30 2022 | 05:03 AM

846532456-2


തിരുവനന്തപുരം
പണിമുടക്കാണെങ്കിലും കടകൾ തുറക്കേണ്ടവർക്ക് തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രാവിലെ പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകൾ സമരക്കാർ ബലംപ്രയോഗിച്ച് അടപ്പിച്ചു. കോഴിക്കോട് അരീക്കാട് കട തുറന്ന വ്യാപാരിയുടെ മുഖത്തടിച്ചു. തിരുവനന്തപുരത്ത് ലുലു മാളിലേക്ക് പോയ ജീവനക്കാരെ തടഞ്ഞ സമരക്കാരെ പൊലിസ് നീക്കം ചെയ്തു. എറണാകുളത്ത് ബ്രോഡ് വേയിലടക്കം വ്യാപാര സ്ഥാപനങ്ങളും മിക്കവയും തുറന്നു.


കോഴിക്കോട് രാമാനാട്ടുകരയിലും കുന്ദമംഗലത്തും കാരന്തൂരും അണ്ടിക്കോടും തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു. മിഠായിത്തെരുവിൽ വ്യാപാരി വ്യാവസായി ഏകോപനസമിതിയുടെ മേൽനോട്ടത്തിൽ കടകൾ തുറന്നു. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു. പിന്നാലെ വ്യാപാരികൾ ഒന്നിച്ചെത്തി എല്ലാ കടകളും ഒന്നിച്ചു തുറന്നു. എറണാകുളത്ത് കടകൾ തുറക്കുമെന്ന പ്രഖ്യാപനം വ്യാപാരികൾ നടപ്പാക്കി. പാലാരിവട്ടത്ത് തുറന്ന ഹോട്ടൽ സമരക്കാർ അടപ്പിച്ചു. തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല.


ഇന്നലെ രാവിലെ മുതൽ തിരുവനന്തപുരത്ത് ലുലു മാളിന് മുന്നിൽ സമരക്കാർ ദേശീയപാതയിൽ പ്രതിഷേധിച്ചു. ലുലു മാളിലേക്ക് പോയ ജീവനക്കാരെ കൂട്ടത്തോടെ ഗേറ്റിൽ തടഞ്ഞു. രണ്ട് മണിക്കൂറോളം ജീവനക്കാർ പുറത്തിരുന്നു. പിന്നീട് പൊലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മാൾ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ് ജീവനക്കാരെ വിളിപ്പിച്ചതെന്നും അധികൃതർ വിശദീകരിച്ചു.
പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ സമരാനുകൂലികളുടെ അക്രമമുണ്ടായി. ജീവനക്കാരെ ക്രൂരമായി മർദിക്കുകയും കണ്ടക്ടറുടെ തലയിൽ തുപ്പുകയും ചെയ്തു. ഡ്രൈവർ സജിയെയും കണ്ടക്ടർ ശരവണനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌കോർട്ടായി പൊലിസ് ജീപ്പും ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് പൊലിസും മറ്റു സന്നദ്ധ പ്രവർത്തകരും യാത്രാ സൗകര്യമൊരുക്കി.


പണിമുടക്കിന്റെ സമാപത്തിന്റെ ഭാഗമായി തൊഴിലാളികൾ പാളയത്തുനിന്ന് ജി.പി.ഒയിലേക്ക് പ്രകടനം നടത്തി.
കൊല്ലത്ത് രണ്ടാം ദിനവും പണിമുടക്ക് പൂർണമായിരുന്നു. കലക്ടറേറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് ജോലിക്ക് ഹാജരായത്. മധ്യകേരളത്തിലെ സർക്കാർ ഓഫിസുകളിൽ ഹാജർനില നന്നേ കുറവായിരുന്നു. ഏറണാകുളം കാക്കനാട്ടെ കലക്ടറേറ്റിൽ വിവിധ ഓഫിസുകളിൽ ആയി മുപ്പതോളം പേരാണ് എത്തിയത്. കലക്ടറുടെ ഓഫിസിൽ അഞ്ചുപേർ എത്തി. ജോലിക്കെത്തിയവരെ യൂനിയൻ നേതാക്കൾ തടഞ്ഞ് തിരിച്ചയച്ചു. തൃശൂരിലും വിരലിൽ എണ്ണവുന്നവർ മാത്രമാണ് എത്തിയത്. കലക്ടറുടെ ഓഫിസിൽ മൂന്നുപേർ ജോലിക്കെത്തി.
ഇടുക്കിയിലും സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചു. കലക്ടറേറ്റിൽ 124 ജീവനക്കാരിൽ 15 പേർ മാത്രമാണ് ഹാജരായത്. മറ്റ് ഓഫിസുകളിലും അഞ്ചു ശമാനത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. പ്രൊബേഷൻ പിരീഡിലുള്ളവർ ജോലിക്കെത്തിയാൽ തടയേണ്ടെന്ന് യൂനിയനുകൾ തീരുമാനിച്ചിരുന്നു. കോട്ടയത്തും ഹാജർ നില കുറവായിരുന്നു. ആലപ്പുഴയിൽ ജോലിക്കെത്തിയവരെ യൂനിൻ നേതാക്കൾ തടഞ്ഞ് തിരിച്ചയച്ചു.


പാലക്കാട് ജില്ലയിലും പണിമുടക്ക് പൂർണമായിരുന്നു. കടകമ്പോളങ്ങൾ തുറന്നില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. പാലക്കാട് കലക്ടറേറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും ഹാജർനില കുറവായിരുന്നു. പാലക്കാട് ആലത്തൂർ കാവശേരിയിൽ കെ.എസ്.ഇ.ബി പാടൂർ സെക്ഷൻ ഓഫിസിൽ ജീവനക്കാരെ ഓഫിസിൽ കയറി മർദിച്ചു. അസിസ്റ്റന്റ് എൻജിനീയറടക്കം എട്ടുപേർക്ക് പരുക്കേറ്റു. ഓഫിസിലെ കംപ്യൂട്ടറും ഫർണിച്ചറും മറ്റും തകർത്തു.
വയനാട് ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്നില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞില്ല. വയനാട് കലക്ടറേറ്റിൽ 160 പേരിൽ 20 പേർ മാത്രമാണ് ഇന്നലെ ഹാജരായത്. താലൂക്ക് ഓഫിസുകളിലും ഹാജർ നില 10 ശതമാനത്തിൽ താഴെയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര ഉത്സവം പരിഗണിച്ച് മാനന്തവാടി താലൂക്കിൽ ഇന്നലെ പണിമുടക്കില്ലായിരുന്നു.
കണ്ണൂർ പയ്യന്നൂരിൽ പാസ്‌പോർട്ട് ഓഫിസ് സമരാനുകൂലികൾ അടപ്പിച്ചു. ഓഫിസിൽനിന്ന് ജീവനക്കാർ പോയതിനു ശേഷമാണ് സമരാനുകൂലികൾ മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago