റംസാന് ആരംഭം: ഒമാനില്‍ കര്‍ഫ്യു പിന്‍വലിച്ചു
മസ്ക്കത്ത്: റംസാന് വ്രതാരംഭം പരിഗണിച്ച് ഒമാനില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്നുമുതല്‍ റംസാന് ആരംഭിക്കുന്നതു വരെയാണ് കര്‍ഫ്യൂ ഇളവ് നല്‍കിയത്. കൂടുതല്‍ പേരില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുര്ന്ന് മാര്‍ച്ച് 28 മുതല്‍ ഒമാനില്‍ ഭാഗികലേക്ക്ഡൗണ് ഏര്‍പ്പെടുത്തിയിരുന്നു.
സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റംസാന് ആരംഭിത്തിനു മുന്നോടിയായുള്ള ഇളവ് ജനങ്ങള്‍ ഏറെ ആശ്വാസകരമാവും.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഒമാനിലേക്ക് വിദേശികളുടെ സന്ദര്‍ശനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തിലാക്കുന്നത്. ഇന്നു വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഒമാനികള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."