തിരൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം 21ന്
തിരൂര്‍: തിരൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം 21നു സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍ രാവിലെ 9.30ന് തുഞ്ചന്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ടി.കെ നന്ദകുമാര്‍, റിട്ട. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. രാധാകൃഷ്ണന്, പാലക്കാട് അര്‍ബന്‍ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി.ജി രാംദാസ് എന്നിവര്‍ പ്രഭാഷണം നടത്തും.
4.30ന് വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ ആഘോഷ പരിപാടികളില്‍ ചെയര്മാന് കൂട്ടായി ബഷീര്‍ അധ്യക്ഷനാകും. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുഖ്യാതിഥിയാകും. ധനസഹായ വിതരണം സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിക്കും. എന്‍ഡോവ്മെന്റ് വി. അബ്ദുറഹ്മാന് എം.എല്‍.എ വിതരണം ചെയ്യും. നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് ഭരണസമിതിയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. റൂപേ എ.ടി.എം ഡെബിറ്റ് കാര്‍ഡ് വിതരണോദ്ഘാടനം കെ.എന്‍ നായിക് നിര്‍വഹിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ. അഹമ്മദ്കുട്ടി മുന്ഭരസമിതി അംഗങ്ങളെ ആദരിക്കും. കവി ആലങ്കോട് ലീലാകൃഷ്ണന് വിരമിച്ച ജീവനക്കാരെയും ആദരിക്കും. കാഷ് അവാര്‍ഡ്, ബ്രാഞ്ച് പെര്‍ഫോമന്‍സ് അവാര്‍ഡ് എന്നിവ ജില്ലാ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ ഗിരീശന് പിള്ള സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."