ഐ.ടി പാര്‍ക്കുകളില്‍ ബാറും പബും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളുംപബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
ബവ്റിജസ് കോർപറേഷനു കൂടുതൽ ഔട്ട്ലറ്റുകൾ ആരംഭിക്കാനും അനുമതിയായി. 170 ഔട്ട്ലറ്റുകൾ ആരംഭിക്കണമെന്ന നിർദേശമാണ് കോർപറേഷൻ മുന്നോട്ടു വച്ചിരുന്നത്. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്ലറ്റുകൾ ആരംഭിക്കാൻ അനുമതി നൽകും. നൂറിനു മുകളിൽ ഔട്ട്ലറ്റുകൾ പുതുതായി ആരംഭിക്കാനാകും. ടൂറിസം മേഖലകളിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്ലറ്റുകൾ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാർക്കിങ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകൾക്കായിരിക്കും പ്രാധാന്യം നൽകുക.
കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."