HOME
DETAILS
MAL
'അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം'
backup
August 19 2016 | 21:08 PM
എ.ആര് നഗര്‍: പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖലയായ കുന്നുംപുറം-തോട്ടശ്ശേരിയറ ഇറക്കത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് കുന്നുംപുറം ടൗണ്‍ യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
യോഗത്തില്‍ എം.സി കോയ അധ്യക്ഷനായി. എ.പി മുഹമ്മദ്റാഫി, എം.കെ കുഞ്ഞിമൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കെ.പി സലാം, മുനീര്‍ കുറ്റൂര്‍, എടത്തോളന് ചെറിയാപ്പു, പി.ടി സാലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."