ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു: സ്ഥിരീകരിച്ച് സ്പീക്കറുടെ ഓഫിസ്
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയകേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇക്കാര്യം സ്പീക്കറുടെ ഓഫിസും സ്ഥിരീകരിച്ചു.
യു.എ.ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന്, സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. .
ഗള്‍ഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
സ്പീക്കര്‍ക്ക് പറയാനുള്ളത് കസ്റ്റംസിനെ അറിയിച്ചെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. വിവരശേഖരണമാണ് നടത്തിയതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് മൂന്നുതവണ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ശ്രീരാമകൃഷ്ണന് ഹാജരായിരുന്നില്ല.
സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു രണ്ടാവട്ടവും നോട്ടിസ് അയച്ചത്. അതേ സമയം തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ ഏട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാവനായിരുന്നു നിര്‍ദേശം. ഇതാണ് കസ്റ്റംസ് നേരിട്ട് വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കസ്റ്റംസിന്റെ തുടര്‍ നീക്കങ്ങള്‍ എന്താണെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."