ബെന്യാമിന് സി.പി.എമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയാണെന്ന് കെ.എം ഷാജി: കെ.ആര് മീരക്ക് പിണറായി വിജയനെന്നും പി. ജയരാജനെന്നും പേരുള്ള ആരാച്ചാരുമാരെ അറിയുമോ?
കണ്ണൂര്‍: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ ദാരുണമായ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നേതാക്കള്‍ക്കെതിരേ കെ.എം ഷാജി എം.എല്‍.എയുടെ പ്രതിഷേധം. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകതത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു കെ.എം ഷാജി തുറന്നടിച്ചത്. ആടുജീവിതമെന്ന നോവലെഴുതിയ എഴുത്തുകാരന് ബെന്യാമിന് സി.പി.എമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയാണെന്ന് കെ.എം ഷാജി തുറന്നടിച്ചു. കെ.ആര് മീരയേയും ശാരദക്കുട്ടിയെയും കടന്നാക്രമിക്കാനും ഷാജി മറന്നില്ല.
സാംസ്കാരിക കേരളം ഇപ്പോള്‍ നിശബ്ദരാണ്. ആര്‍ക്കും ഒന്നും പറയാനില്ല. ഇതു കാണുമ്പോള്‍ അതിശയം തോന്നുകയാണ്. സാംസ്കാരിക പ്രവര്‍ത്തകരെന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. വൃത്തികെട്ടവന്മാര്. എന്താണ് ഇവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാനിന്നലെ പല പ്രമുഖര സാംസ്കാരികപ്രവര്‍ത്തകരുടെയും പ്രൊഫൈലില്പോയി നോക്കി.
21 വയസുള്ള ഒരു നിഷ്ക്കളങ്കമായ പുഷ്പത്തെ കരിച്ചു കളഞ്ഞിരിക്കുന്നു. ആര്‍ക്കും ഒരത്ഭുതവുമില്ല. ശാരദക്കുട്ടി എന്ന ഒരെഴുത്തുകാരിയുണ്ട്. അവരുടെ ഗൗരവമുള്ള പോസ്റ്റെന്താണെന്നറിയാമോ? കൊവിഡ്, സൂക്ഷിക്കണമെന്ന്, മിനിഞ്ഞാന്നല്ലേ കൊവിഡ് വന്നതെന്ന് ഷാജി പരിഹസിച്ചു. കൂത്തുപ്പറമ്പില്‍ ഒരു ചെറുപ്പക്കാരന് കൊല്ലപ്പെട്ടതിനെക്കുറിച്ചറിയില്ല. വേറെ ഒരെഴുത്തുകാരനുണ്ട്. ബെന്യാമിന്. ആടുജീവിതമെഴുതിയ ബെന്യാമിന് ഇപ്പോള്‍ ജീവിച്ചു തീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മിണ്ടാട്ടമില്ല.
ചോരമണക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികര്‍ക്ക് ഓശാന പാടുന്ന ഇവനെയൊക്കെ ആരാണ് സാസംകാരിക നായകരെന്ന് വിളിക്കുന്നത്. ? കെ.ആര് മീര ആരാച്ചാരെന്ന നോവലെഴുതിയ സാഹിത്യകാരിയാണെത്രെ. കെ.ആര് മീര എന്തിനാണ് കല്‍ക്കട്ടയിലെ ആരാച്ചാരെക്കുറിച്ചെഴുതുന്നത്. പാനൂരില്‍ ആരാച്ചാരുമാരില്ലേ. ഇന്നലെ തൂങ്ങിയാടിയ മൃതശരീരം കണ്ടോ. ഒരാച്ചാര്‍ കെട്ടിത്തൂക്കിയതാണത്. എത്ര മനുഷ്യരെയാണീ ആരാച്ചാരുമാര്‍ ഭൂമുഖത്തു നിന്നു തുടച്ചു നീക്കിയത്. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ ? പി. ജയരാജന് എന്ന ആരാച്ചാരെ അറിയുമോ ? എന്നും കെ.എം ഷാജി ചോദിച്ചു.
[video width="640" height="384" mp4="https://suprabhaatham.com/wp-content/uploads/2021/04/km-shaji.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."