HOME
DETAILS
MAL
സിനിമയുടെ ചിത്രീകരണം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന്; ഉപകരണങ്ങള്‍ നശിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതി
backup
April 10 2021 | 09:04 AM
പാലക്കാട്: ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.
ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലിസ് സ്ഥലത്തെത്തി ഷൂട്ടിംഗ് മറ്റൊരിടത്തേക്കു മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."