റഷ്യൻ അധിനിവേശം ഉക്രൈൻ വിട്ടത് 40 ലക്ഷം പേരെന്ന് യു.എൻ
ന്യൂയോർക്ക്
റഷ്യൻ സേന അധിനിവേശം ആരംഭിച്ച ശേഷം ഇതിനകം ഉക്രൈനിൽ നിന്ന് 40 ലക്ഷത്തിലേറെ പേർ പലായനം ചെയ്തതായി യു.എൻ അഭയാർഥി ഏജൻസി. ഇതിൽ 23 ലക്ഷവും അയൽരാജ്യമായ പോളണ്ടിലാണ് അഭയം തേടിയത്. ആക്രമണത്തെ തുടർന്ന് ഉക്രൈനിൽ 65 ലക്ഷം ആളുകളാണ് ഭവനരഹിതരായത്.
പലായനം ചെയ്തതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. റുമാനിയയിലേക്ക് ആറുലക്ഷം പേർ, ഹംഗറി-മൂന്നര ലക്ഷം പേർ, സ്ലോവാക്യ-2.8 ലക്ഷം, മൊൾഡോവ-3.8 ലക്ഷം എന്നിങ്ങനെയാണ് ഉക്രൈനിൽ നിന്നുള്ള അഭയാർഥി പ്രവാഹം. മൂന്നര ലക്ഷം പേർ റഷ്യയിലേക്കും 10,000 പേർ ബെലറൂസിലും അഭയം തേടി.
അതിനിടെ ഉക്രൈനിൽ സാധാരണക്കാരായ 1,179 പേർ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. 1,860 പേർക്കു പരുക്കേറ്റു. മരിയപോളിൽ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി കരുതുന്നതായി ഉക്രൈനിലെ യു.എൻ മനുഷ്യാവകാശ മിഷൻ മേധാവി മറ്റിൽഡ ബോഗ്നർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."