HOME
DETAILS

പ്രതിപക്ഷ മെമ്പര്‍മാരോട് അവഗണന കാണിച്ചിട്ടില്ലെന്ന് പ്രസിഡന്റ്

  
backup
August 19 2016 | 21:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f


മുക്കം:  തിരുവമ്പാടി പഞ്ചായത്ത് പദ്ധതി രൂപീകരണത്തില്‍ പ്രതിപക്ഷ മെമ്പര്‍ മാരുടെ വാര്‍ഡുകളോട് അവഗണന  കാണിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിന്റെ പേരില്‍ യു.ഡി.എഫ് അംഗങ്ങള്‍ നടത്തുന്ന സമരം  രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവുമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.
ചുരുങ്ങിയ കാലംകൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച പഞ്ചായത്തിന്റെ  പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ യു.ഡി.എഫ് നടത്തുന്ന സമരപ്രഹസനം തിരുവമ്പാടി ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിന്റെ പൊതുവായ വികസനം ലക്ഷ്യമാക്കി  ആവിഷ്‌കരിച്ച പദ്ധതിയില്‍ പ്രതിപക്ഷാംഗങ്ങളുടെ വാര്‍ഡുകളില്‍ 20 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ  വരെയുള്ള വികസന പ്രവൃത്തികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ പദ്ധതികളുമുണ്ട്.
തിരുവമ്പാടി  പഞ്ചായത്തില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജില്ലാ പഞ്ചായത്തംഗങ്ങളും യു.ഡി.എഫ്  പ്രതിനിധികളാണ്. അവര്‍ക്കു ലഭിച്ച ഫണ്ട് വിഹിതം യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകള്‍ക്കാണ്  നല്‍കിയത്.
ഇതെല്ലാമറിയുന്ന യു.ഡി. എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സമരം സംബന്ധിച്ച ചര്‍ച്ച മന:പൂര്‍വം പൊളിക്കുകയും പഞ്ചായത്തിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയുമാണ്  ചെയ്യുന്നതെന്നും പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഗീത വിനോദ് ,വികസന  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ ഗോപാലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago