HOME
DETAILS

ഇമാറ യഅ്ഖൂബിയാന്‍: ഉള്ളവരുടെ തലയ്ക്കുമുകളില്‍ ഇല്ലാത്തവര്‍ കഴിയുന്നോരിടം

  
backup
April 11 2021 | 04:04 AM

5614684584538

 

ബുസൈന അരികത്തുനിന്നു പോയിട്ടും ത്വാഹയ്ക്ക് ഉറക്കം വന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ ഒരു നൂറുതവണയെങ്കിലും ആ മേജറിന്റെ മുഖം മനസില്‍ തെളിഞ്ഞുവന്നിട്ടുണ്ടാകും. പൊലിസ് അക്കാദമിയില്‍ ചേര്‍ന്നുപഠിക്കാന്‍ പ്രവേശനം ലഭിക്കുന്നതിനായി നടന്ന ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തലവനായ ആ മനുഷ്യന്‍ തന്നെ അപമാനിക്കുന്നത് ആസ്വദിക്കുന്ന മട്ടിലാണ് തിരക്കിയത്: 'നിന്റെ പിതാവൊരു അപ്പാര്‍ട്ട്‌മെന്റ് കാവല്‍ക്കാരനാണല്ലേ?'. കാവല്‍ക്കാരന്‍! എന്തൊരു വല്ലാത്ത വാക്കാണിത്! ഇവിടെനിന്നത് കേള്‍ക്കേണ്ടിവരുമെന്ന് തീരെ നിനച്ചില്ല. ശരിക്കും തന്റെ ജീവിതം തന്നെയല്ലേ ഈ വാക്ക്? എത്രയോ വര്‍ഷമായി അതിന്റെ ഭാരവും പേറി ജീവിക്കുന്നു. അപ്പോഴൊക്കെ നിരാശയോടെയാണെങ്കിലും അതിനെ പ്രതിരോധിച്ച് ഏത് വിധേനയും കുതറിമാറാന്‍ ശ്രമിക്കുകയായിരുന്നു. പൊലിസ് അക്കാദമി എന്ന ലോകത്തിലേക്ക് എങ്ങനെയെങ്കിലും കടന്നുകൂടിയാല്‍ മാന്യമായൊരു ജീവിതം ഇനിയെങ്കിലുമുണ്ടാകുമെന്ന സ്വപ്‌നമായിരുന്നു മനസ് നിറയെ. പക്ഷേ, ജീവിതപ്പാച്ചിലിനിടയില്‍ എല്ലാം തകര്‍ത്തെറിയാനായി അവസാന നിമിഷം കാത്തുനിന്നത് കാവല്‍ക്കാരന്റെ മകനെന്ന വാക്കാണ്. എന്തുകൊണ്ടാണിവര്‍ തുടക്കത്തിലേ ഇക്കാര്യം ചോദിക്കാതിരുന്നത്? ഇന്റര്‍വ്യൂവിലെ ചോദ്യങ്ങള്‍ക്ക് താന്‍ നല്‍കിയ മറുപടികളെല്ലാം ഇഷ്ടപ്പെട്ടെന്ന് ഭാവിച്ചശേഷം എന്തിനാണ് അവസാന നിമിഷം ഈ മേജര്‍ നെഞ്ചില്‍ തന്നെ കുത്തിയത്? 'എഴുന്നേറ്റു പോടാ എന്റെ മുന്നില്‍ നിന്ന്. കാവല്‍ക്കാരന്റെ മോന് പൊലിസില്‍ ചേരണമെന്ന്... ഉദ്യോഗസ്ഥനാകണമെന്ന്... കൊള്ളാമല്ലോ? കലികാലം തന്നെ!'.

ഇത് ത്വാഹാ ഷാദുലി. ഇരുപതിനായിരം ഈജിപ്ഷ്യന്‍ പൗണ്ട് കൈക്കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ സ്വപ്‌നം കണ്ട ജീവിതത്തില്‍ നിന്നു ആട്ടിയിറക്കപ്പെട്ട മിടുക്കനായ വിദ്യാര്‍ഥി. ജീവിതം അവസാനം അവനെ കൊണ്ടുചെന്നെത്തിച്ചത് ഒരു പൊലിസ് വെടിവയ്പ്പിലായിരുന്നു. സമകാലിക ഈജിപ്ഷ്യന്‍ അറബി നോവല്‍ ശാഖയിലെ ശ്രദ്ധേയ ശബ്ദമായ അലാ അല്‍-അസ്‌വാനിയുടെ 'ഇമാറ യഅ്ഖൂബിയാന്‍' എന്ന ബെസ്റ്റ് സെല്ലര്‍ നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ത്വാഹ. ഈജിപ്തിലെ എല്ലാവിധ സാമൂഹിക വിഭാഗങ്ങളിലും പെട്ട മനുഷ്യര്‍ പല സാഹചര്യങ്ങളില്‍ കൈറോ നഗരമധ്യത്തിലുള്ള ഒരു കെട്ടിടത്തില്‍ കഴിയുന്ന കഥയാണ് നോവല്‍ പറയുന്നത്. സമൂഹത്തിന്റെ പരിഛേദമായൊരു പാര്‍പ്പിട സമുച്ചയം. ഈജിപ്തില്‍ നടക്കുന്നതെല്ലാം സംഭവിക്കുന്ന മറ്റൊരിടം!.

യഅ്ഖൂബിയാന്‍
മന്ദിരത്തിന്റെ കഥ

കൈറോയിലെ തല്‍അത്ത് ഹര്‍ബ് സ്ട്രീറ്റില്‍ (പഴയപേര് സുലൈമാന്‍ പാഷ തെരുവ്) യഅ്ഖൂബിയാന്‍ മന്ദിരമെന്ന പേരില്‍ ഒരു പാര്‍പ്പിട സമുച്ചയം ഇപ്പോഴുമുണ്ട്. 1934ല്‍ ഈജിപ്ഷ്യന്‍ വേരുകളുള്ള അര്‍മേനിയന്‍ ലക്ഷപ്രഭുവായിരുന്ന നാശിന്‍ യഅ്ഖൂബിയാനായിരുന്നു ഈ കെട്ടിടം പണിതത്. ക്ലാസിക്കന്‍ യൂറോപ്യന്‍ വാസ്തുശൈലിയില്‍ നിര്‍മിച്ച പത്ത് നിലകളുള്ള ഒരു കൂറ്റന്‍ പാര്‍പ്പിട സമുച്ചയം. അതിനുള്ളിലായി 50 അപ്പാര്‍ട്ട്‌മെന്റുകള്‍. പ്രവേശന കവാടത്തിലെ വാതിലിനുള്ളിലായി തന്റെ പേര് ലാറ്റിന്‍ ലിപിയില്‍ കൊത്തിവയ്ക്കാന്‍ യഅ്ഖൂബിയാന്‍ നിര്‍ദേശിച്ചു. ബ്രിട്ടീഷുകാര്‍ അടക്കിവാണ രാജഭരണകാലത്ത് വിദേശികളും വലിയ പാഷമാരും, കുലീന കുടുംബങ്ങളുമൊക്കെയായിരുന്നു ഇവിടത്തെ താമസക്കാര്‍. എന്നാല്‍ 1952ല്‍ ജമാല്‍ അബ്ദുല്‍ നാസിറിന്റെ നേതൃത്വത്തിലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഫാറൂഖ് രാജാവിനെ അട്ടിമറിച്ചതോടെ കഥമാറി. പട്ടാള വിപ്ലവം നടന്നതോടെ രാജഭരണകാലത്തെ പ്രമുഖരൊക്കെ വേട്ടയാടപ്പെട്ടു. കൂട്ടത്തില്‍ യഅ്ഖൂബിയാന്‍ മന്ദിരത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും നാടുവിട്ടോടി. അതോടെ ഈ അപ്പാര്‍ട്ട്‌മെന്റുകളൊക്കെ പട്ടാള ഉദ്യോഗസ്ഥര്‍ കൈയ്യടക്കി. ഗ്രാമങ്ങളില്‍ നിന്ന് വന്ന അവരുടെ ഭാര്യമാരും മറ്റുമായിരുന്നു അറുപതുകളില്‍ യഅ്ഖൂബിയാനില്‍ താമസിച്ചത്. എന്നാല്‍ എഴുപതുകളില്‍ ഈജിപ്തില്‍ ഉദാരവത്കരണ നയം ആരംഭിച്ചതോടെ പട്ടാള ഉദ്യോഗസ്ഥര്‍ നഗരത്തിലെ പുതിയ വില്ലകളിലേക്ക് താമസം മാറി. ശേഷം യഅ്ഖൂബിയാനിലെ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ അവര്‍ വില്‍ക്കുകയോ ഓഫീസ് ആവശ്യങ്ങള്‍ക്കും മറ്റും വാടകയ്ക്ക് നല്‍കുകയോ ചെയ്തു. ദന്തരോഗ വിദഗ്ധന്‍ കൂടിയായ നോവലിസ്റ്റിന് ഇവിടെയൊരു ക്ലിനിക് ഉണ്ടായിരുന്നു എന്നുകൂടി പറയണമല്ലോ.

മട്ടുപ്പാവിലൊരു ചേരി

യഅ്ഖൂബിയാന്‍ മന്ദിരത്തെ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത് അതിന്റെ മുകളിലുള്ള തകരഷീറ്റില്‍ നിര്‍മിച്ച മുറികളാണ്. പണ്ട് താഴത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിച്ചവരുടെ സ്റ്റോറേജ് മുറികളായോ, നായകളെ കെട്ടിയിടാനോ ഉപയോഗിച്ചിരുന്ന സ്ഥലം. രണ്ട് മീറ്റര്‍ വീതിയും നീളവുമുള്ള 50 ചെറിയ മുറികള്‍. അവയുടെ മേല്‍ക്കൂര മാത്രമല്ല, ചുമരുകളും വാതിലുകളും വരെ തകരഷീറ്റില്‍ പണിതതായിരുന്നു. ഉദാരവത്കരണം ആരംഭിച്ചതോടെ കൈറോ നഗരത്തില്‍ തൊഴില്‍ തേടിയെത്തിയ ഗ്രാമീണരായ പാവങ്ങള്‍ക്ക് ചെറിയ വാടകയ്ക്ക് താമസിക്കാന്‍ പറ്റിയ ഇടമായിമാറി ഈ 'റൂഫ്‌ടോപ്പ് ചേരി'. ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന ഈ പാര്‍പ്പിട സമുച്ചയത്തെ സമകാലിക ഈജിപ്ഷ്യന്‍ സാമൂഹികത്തര്‍ച്ചയുടെ ഒരു 'മെറ്റഫര്‍' ആയാണ് അസ്‌വാനി തന്റെ നോവലില്‍ അവതരിപ്പിക്കുന്നത്.

ജീവനുള്ള കഥാപാത്രങ്ങള്‍

യഅ്ഖൂബിയാന്‍ മന്ദിരത്തിലെ താമസക്കാരായ ഒട്ടനേകം കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ കഥ പറയുന്നത്. സക്കി പാഷ ദസൂഖി, ത്വാഹ ഷാദുലി, ബുസൈന, ഹാതിം റഷീദ്, ഹാജി മുഹമ്മദ് അസ്സാം എന്നീ അഞ്ച് പ്രധാനകഥാപാത്രങ്ങളാണ് കഥാപരിണാമത്തെ നയിക്കുന്നത്. തീര്‍ത്തും വ്യത്യസ്തരായ അഞ്ച് വ്യക്തികള്‍. അവരുടെ വിധി കൂടെയുള്ള മറ്റുള്ളവരുടേത് കൂടിയാകുമ്പോള്‍ യഅ്ഖൂബിയാന്‍ മന്ദിരം സംഘര്‍ഷഭരിതമാകും.
പട്ടാള വിപ്ലവത്തിന് മുന്‍പുള്ള കുലീന പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന മധ്യവയസ്‌കനാണ് സക്കി പാഷ. യഅ്ഖൂബിയാനില്‍ അയാള്‍ക്കൊരു എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്‍സി ഓഫിസുണ്ട്. അവിവാഹിതനായ സക്കി സഹോദരി ദൗലത്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആട്ടിയിറക്കി വിട്ടതിനാല്‍ ഈ ഓഫീസിലാണ് താമസം.
യഅ്ഖൂബിയാന്‍ പാര്‍പ്പിട സമുച്ചയത്തിലെ കാവല്‍ക്കാരന്റെ മകനാണ് ത്വാഹാ ഷാദുലി. പൊലിസ് അക്കാദമിയില്‍ ചേരാന്‍ കൈക്കൂലി കൊടുക്കാനില്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ട ത്വാഹ യൂനിവേഴ്‌സിറ്റിയിലെത്തിയതോടെ ഒരു തീവ്രമതസംഘടനയില്‍ ആകൃഷ്ടനായി. ക്രൂരമായ പൊലിസ് പീഡനത്തിനിരയായ ത്വാഹ പ്രതികാരദാഹത്തോടെ ഭീകരവാദിയാകാനൊരുങ്ങുന്നു. ബാല്യകാല സഖിയായ ബുസൈനയെ ഉപേക്ഷിച്ച ശേഷം അവന്‍ മറ്റൊരു തീവ്രവാദിയുടെ വിധവയെ വിവാഹം കഴിക്കുന്നു. അഴിമതിയും, പൊലിസ് നരനായാട്ടും നിറഞ്ഞ ലോകത്തിനെതിരെ ഒരു ചാവേറാകാന്‍ ത്വാഹ തീരുമാനിക്കുന്നയിടത്ത് മറ്റ് പലരുടേയും ജീവിതം കൂടി തുലാസിലാവുകയാണ്.
മട്ടുപ്പാവിലെ ചേരിയിലാണ് ബുസൈനയുടെ താമസം. കൊമേഴ്‌സ് ഡിപ്ലോമയുണ്ടായിട്ടും കുടുംബത്തെ പോറ്റാനായി അവള്‍ക്ക് പല വ്യാപാരസ്ഥാപനങ്ങളിലും സെയില്‍സ് ഗേളായും മറ്റും ജോലി ചെയ്യേണ്ടിവരുന്നു. എന്നാല്‍ തൊഴിലുടമകള്‍ക്ക് തന്റെ ശരീരം കൂടി വേണമെന്നറിയുമ്പോള്‍ അവള്‍ക്ക് ഒരിടത്തും കാലുറച്ച് നില്‍ക്കാനാവുന്നില്ല. ത്വാഹ തീവ്രവാദത്തിലേക്ക് തിരിയുന്നതോടെ അവള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. സക്കി പാഷയുടെ ഓഫീസ് സഹായിയായി എത്തുന്നതോടെ ബുസൈനയുടെ ജീവിതത്തില്‍ പുതിയൊരു ദശയാരംഭിക്കുകയാണ്. സക്കിയെ മദ്യം നല്‍കി മയക്കി അയാളുടെ കള്ളയൊപ്പ് സംഘടിപ്പിക്കുക എന്ന ദൗത്യത്തോടെയാണ് കെട്ടിടത്തിലെ മറ്റൊരു താമസക്കാരന്‍ ബുസൈനയെ നിയോഗിച്ചത്. സക്കിയുടെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ സഹായിച്ചാല്‍ അവള്‍ക്ക് 5000 പൗണ്ട് നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ ശരീരത്തില്‍ കണ്ണുവയ്ക്കാത്തൊരു പുരുഷനെ കണ്ടതോടെ തന്നേക്കാള്‍ നാല്‍പത് വയസ് മുതിര്‍ന്ന സക്കിയോട് ബുസൈനയ്ക്ക് പുതിയൊരു ആത്മബന്ധം ആരംഭിക്കുന്നു.

'ഘല ഇമശൃല' എന്ന ഫ്രഞ്ച് പത്രത്തിന്റെ എഡിറ്ററാണ് ഹാതിം റഷീദ്. ഈജിപ്തുകാരനായ പിതാവിന്റേയും ഫ്രഞ്ചുകാരിയായ മാതാവിന്റേയും മകനായ ഹാതിമിന് വേദനാജനകമായൊരു ബാല്യമാണുണ്ടായിരുന്നത്. അതയാളെയൊരു സ്വവര്‍ഗാനുരാഗിയാക്കി മാറ്റി. യഅ്ഖൂബിയാനിലെ താമസക്കാരനായ അബ്ദു എന്ന പാവപ്പെട്ട പൊലിസുകാരന്‍ ഹാതിമിന്റെ പങ്കാളിയായി മാറുന്നു. എന്നാല്‍ തന്റെ ഇളയകുഞ്ഞ് മരിക്കുന്നതോടെ അബ്ദു ഹാതിമിനെ ഉപേക്ഷിക്കുന്നു. ദൈവം തന്നെ ശിക്ഷിച്ചത് മകന്റെ ജീവന്‍ കവര്‍ന്നുകൊണ്ടാണെന്ന് പറഞ്ഞ് അബ്ദു നടന്നകലുമ്പോള്‍ ഹാതിമിന്റെ മനസും സംഘര്‍ഷഭരിതമാകുന്നു. പുതിയൊരു ഇടപാടുകാരനുമായി യഅ്ഖൂബിയാനിലെ അപ്പാര്‍ട്ട്‌മെന്റിലെത്തുന്ന ഹാതിമിനെ കാത്തിരുന്നത് ദുരന്തപൂര്‍ണമായൊരു അന്ത്യമായിരുന്നു.
മതവും, അധികാരവും, കുറ്റകൃത്യവും സമ്മേളിക്കുന്ന വ്യക്തിത്വമാണ് ഹാജി അസ്സാമിന്റേത്. മുപ്പത് വര്‍ഷം മുന്‍പ് ചെരുപ്പുകള്‍ പോളിഷ് ചെയ്തുകൊടുക്കാനായി കൈയ്‌റോയിലെത്തിയ അസ്സാം ഇന്നൊരു കോടീശ്വരനാണ്. കാര്‍ വില്‍പ്പനയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയാണ് അയാള്‍ ഇന്നത്തെ നിലയിലെത്തിയത്. എല്ലാത്തിനും മതത്തിന്റെ മറയുമുണ്ട്. ഭാര്യയറിയാതെ അയാള്‍ സുആദിനെ രഹസ്യമായി വിവാഹം കഴിക്കുന്നു. കരാറിന് വിരുദ്ധമായി സുആദ് ഗര്‍ഭിണിയാണെന്നറിയുന്നതോടെ അസ്സാം അവളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നു. കൈയ്യില്‍ നിറയെ പണമുള്ളതിനാല്‍ ഏതുവിധേനയും ഒരു പാര്‍ലമെന്റംഗമാകുകയാണ് അയാളുടെ ലക്ഷ്യം. ഒരു മില്യണ്‍ പൗണ്ട് നല്‍കി അസ്സാം മന്ത്രിയായ കമാല്‍ ഫൂലിയെ സ്വാധീനിക്കുന്നു. എന്നാല്‍ മയക്കുമരുന്നു കച്ചവടത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരോഹരി കൂടി ഫൂലി ആവശ്യപ്പെടുന്നതോടെ അസ്സാമിന്റെ നില പരുങ്ങലിലായി. മയക്കുമരുന്ന് അന്വേഷണ സംഘത്തെ ഉപയോഗിച്ച് മന്ത്രി അസ്സാമിനെ ഭീഷണിപ്പെടുത്തുന്നതോടെ അയാളുടെ സ്വപ്‌നങ്ങളാകെ തുലാസിലാകുന്നു.

സമകാലിക ഈജിപ്തിലെ നേര്‍ചിത്രം

അഴിമതിയും, ചൂഷണവും, സാമൂഹിക ഉച്ചനീചത്വങ്ങളും നിറഞ്ഞ ലോകത്തിന് നേരെ തിരിച്ചുപിടിച്ചൊരു കണ്ണാടിയാണ് 'ഇമാറ യഅ്ഖൂബിയാന്‍'. 1990കളില്‍ ഒന്നാം ഗള്‍ഫ് യുദ്ധം നടക്കുന്ന കാലത്തെ കൈറോ പട്ടണത്തിന്റെ കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍പ്പെട്ടവര്‍ ഒരേ കൂരയ്ക്ക് കീഴില്‍ താമസിക്കുന്ന വിചിത്രകാഴ്ചയാണ് യഅ്ഖൂബിയാന്‍ മന്ദിരത്തില്‍ നടക്കുന്നത്. മട്ടുപ്പാവിലെ തകരക്കുടിലുകളില്‍ താമസിക്കുന്നവര്‍ ശരിക്കും കൈറോയിലെ ചേരിനിവാസികളെ പ്രതിനിധീകരിക്കുന്നവരാണ്. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവരും, മട്ടുപ്പാവിലെ കുടിലുകളില്‍ കഴിയുന്നവരും തമ്മിലുള്ള ഭീകരമായ സാമ്പത്തിക അന്തരം കാണുമ്പോള്‍ ഈജിപ്ത് എത്രമാത്രം ക്രൂരമായൊരിടമാണെന്ന ചോദ്യം വായനക്കാരുടെ മനസിലുയരുമെന്നത് തീര്‍ച്ചയാണ്.

നൊബേല്‍ സമ്മാന ജേതാവായ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂസിന്റെ 'സുഖാഖുല്‍ മിദഖ്' (1947) എന്ന നോവലുമായി ഈ കൃതിക്ക് ഏറെ സാമ്യമുണ്ട്. ഒരു തെരുവിന്റെ ചിത്രീകരണത്തിലൂടെ രണ്ടാം ലോകയുദ്ധകാലത്തെ ഈജിപ്തിലെ സാമൂഹിക മാറ്റങ്ങളിലേക്ക് വെളിച്ചം വീശുകയായിരുന്നു മഹ്ഫൂസ്. എന്നാല്‍ അസ്‌വാനി ആ ചിത്രീകരണം ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് ചുരുക്കുന്നു എന്നതാണ് ശ്രദ്ധേയം. സദ്ദാം ഹുസൈന്‍ കാലത്തെ ഇറാഖിനേയും റിസാ ഷാ പഹ്‌ലവി കാലത്തെ ഇറാനേയും പോലെയാണ് ഹുസ്‌നി മുബാറക് യുഗ ഈജിപ്ത്തിനെ അസ്‌വാനി ചിത്രീകരിക്കുന്നത്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഈജിപ്തില്‍ അലയടിച്ച 'കിഫായ' പ്രക്ഷോഭത്തില്‍ അസ്‌വാനിയും പങ്കാളിയായിരുന്നു. ജീവിതത്തോട് മല്ലിടുന്നതിനിടയില്‍ 'ഒത്തുതീര്‍പ്പുകള്‍'ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നവരാണ് യഅ്ഖൂബിയാനിലെ മിക്ക മനുഷ്യരും. പണമുള്ളവരുടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ബുസൈനയും സുആദും അബ്ദുവുമൊക്കെ എങ്ങനെയെങ്കിലും ജീവിതത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരാണ്. ഈ രാജ്യം നമ്മുടേതല്ല, പണമുള്ളവരുടേത് മാത്രമാണെന്നാണ് ത്വാഹയുടെ ഉമ്മ പറയുന്നത്.
2002ല്‍ കൈറോയിലെ ദാര്‍മെറിറ്റ് പ്രസിദ്ധീകരിച്ച 'ഇമാറ യഅ്ഖൂബിയാന്‍' അറബി നോവലിലെ എക്കാലത്തേയും മികച്ച ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. സാധാരണ 2500 കോപ്പികള്‍ വില്‍ക്കുന്ന ഈജിപ്ത്യന്‍ നോവലുകള്‍ക്കിടയില്‍ ഈ കൃതിയുടെ 80,000 കോപ്പികളാണ് ഈജിപ്തില്‍ മാത്രം വിറ്റുപോയത്. 2003ല്‍ ഈജിപ്ത് മിഡില്‍ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസിന്റെ ശ്രോതാക്കള്‍ ആവര്‍ഷത്തെ ഏറ്റവും മികച്ച നോവലായി ഈ കൃതിയെ തെരഞ്ഞെടുത്തിരുന്നു. 2004ല്‍ ഹംഫ്രി ടി. ഡേവിസ് 'ഠവല ഥമരീൗയശമി ആൗശഹറശിഴ' എന്ന പേരില്‍ നിര്‍വഹിച്ച ഇംഗ്ലീഷ് വിവര്‍ത്തനം കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 22 ഭാഷകളിലേക്ക് കൂടി നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

വെള്ളിത്തിരയില്‍

2006ല്‍ 'ഇമാറ യഅ്ഖൂബിയാന്‍' അതേപേരില്‍ ചലച്ചിത്രമാക്കപ്പെട്ടു. ഈജിപ്ഷ്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായിരുന്ന ഈ ചലച്ചിത്രം സംവിധാനം ചെയ്തത് മാര്‍വാന്‍ ഹാമിദായിരുന്നു. ആദില്‍ ഇമാം, നൂര്‍ ഷെരീഫ്, യുസ്‌റാ തുടങ്ങിയ വിഖ്യാത താരങ്ങളായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ഇരുപത് മില്യണ്‍ പൗണ്ട് ബോക്‌സ്ഓഫിസ് കളക്ഷന്‍ നേടിയ ചിത്രം 2007ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഈജിപ്തിന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു. ഏറ്റവും മികച്ച നൂറ് ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളുടെ കൂട്ടത്തിലൊന്നായി നിരൂപകര്‍ തെരഞ്ഞെടുത്ത ഈ ചിത്രം 2007ല്‍ ടെലിവിഷന്‍ സീരീസായിക്കൂടി പുറത്തിറങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago