അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം:അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജിപ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ആളാണ് ശങ്കര്‍ മോഹന്‍. ശങ്കർ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോപരിചയ മോ ഉള്ള മറ്റൊരാളില്ല. അത്തരമൊരാളെയാണ് അപമാനിച്ച് ഇറക്കിവിട്ടതെന്ന് അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറിയതായും അടൂര്‍ അറിയിച്ചു.
മാർച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി.
ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർമോഹൻ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു. അടൂർ സ്ഥാനത്ത് തുടരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. സിനിമാ മേഖലയിൽ നിന്നുൾപ്പെടെ അടൂരിനെതിരെ വിമർശനം ഉയർന്നെങ്കിലും അധ്‌ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂർ. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."