സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ഊഴം കാത്ത് മൃതദേഹങ്ങള്‍; കൊവിഡില്‍ പിടിവിട്ട് ഗുജറാത്ത്
സൂറത്ത്: കൊവിഡിന്റെ ഭീകരാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഗുജറാത്ത്. ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നൂകുടുന്നതായാണ് റിപ്പോര്‍ട്ട്. സംസ്‌കാരത്തിനായി മരിച്ചവരുടെ ബന്ധുക്കള്‍ ഊഴം കാത്തു കഴിയുകയാണ്.
അതേസമയം രണ്ടാം തരംഗത്തില്‍ 49 പേര്‍ മാത്രമാണ് മരിച്ചത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണത്തെ തളളി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ച രീതിയിലാണ് സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിന് മുമ്പ് സൂറത്തിലെ രാംനാഥ് ഘേല ശ്മശാനം, ജഹാന്‍ഗിപുരയിലെ കുരുക്ഷേത്ര ശ്മശാനം എന്നിവിടങ്ങളില്‍ ശരാശരി 20 മൃതദേഹങ്ങളാണ് സംസ്‌കരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി 80 മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി എത്തിയിട്ടുണ്ട്.
സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനി കുമാര്‍ ക്രിമിറ്റോറിയത്തില്‍ ഇപ്പോള്‍ ദിനംപ്രതി 110 മൃതദേഹങ്ങളാണ് സംസ്‌കാരത്തിനായി എത്തുന്നത്. അശ്വിനി കുമാര്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ വരിവരിയായി കാത്തുകിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
രാജ്‌കോട്ടില്‍ ജില്ലാ കലക്ടറുടെ ഓഫിസില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ആറിനും എട്ടിനും ഇടയില്‍ 89 പേര്‍ മരിച്ചു. എന്നൊല്‍ അതില്‍ 14 പേര്‍ മാത്രമാണ് കൊവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുളളവര്‍ ഇതര രോഗങ്ങളുളളവരായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ 89 പേരേയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്.
https://twitter.com/timesofindia/status/1381147505610604544
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."