ജിദ്ദ കെഎംസിസി മീഡിയ ട്രെയിനിങ് കോഴ്‌സ് സമാപിച്ചു
ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ആസ്പയർ എജ്യുക്കേഷനൽ ആൻറ് ട്രൈനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി 2020 ജനുവരിയിൽ ആരംഭിച്ച മീഡിയ ട്രെയിനിങ് കോഴ്സിന് പര്യവസാനമായി. സമാപന ചടങ്ങ് അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മാധ്യമ പ്രവർത്തകർക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഇന്ന് ഏറെ സജീവമാണെങ്കിലും അതിന് വിശ്വാസ്യത കുറവായതിനാൽ പത്രങ്ങൾക്ക് ഇന്നും വലിയ പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികൾക്ക് മുമ്പിൽ ഏറെ അവസരങ്ങളുള്ള മീഡിയ ട്രെയിനിങ് കോഴ്സ് ഭംഗിയായി പൂർത്തിയാക്കിയ ജിദ്ദ മലപ്പുറം ജില്ല കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ മീഡിയ കോഴ്സ് കൺവീനർ സുൽഫിക്കർ ഒതായി അധ്യക്ഷത വഹിച്ചു.
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ആക്ടിങ് പ്രസിഡന്റ് സി. എ റസാഖ് മാസ്റ്റർ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, സെക്രട്ടറി സാബിൽ മമ്പാട്, മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ: ഇസ്മായീൽ മരിതേരി, മലയാളം ന്യൂസ് റിപ്പോർട്ടർ മായീൻ കുട്ടി, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മീഡിയ കോഴ്സിന് നേതൃത്വം നൽകിയ മാധ്യമ പ്രവർത്തകരായ എ എം സജിത്ത്, മുസാഫിർ, എം അഷ്‌റഫ്, ഇബ്രാഹിം ഷംനാദ്, അഫ്താബ് റഹ്‍മാൻ, എന്നിവർക്ക് മെമെന്റൊയും, കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു.
മീഡിയ കോഴ്സിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ എസ് എം അൻവർ, സമീർ മലപ്പുറം, മുഹമ്മദ് കല്ലിങ്ങൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പഠിതാക്കളായ അൻവർ വണ്ടൂർ, നിയാസ് ഇരുമ്പുഴി, മൂഹിയുദ്ധീൻ താപ്പി, ആഷിഖ് മഞ്ചേരി, സക്കീന ഓമശ്ശേരി തുടങ്ങിയവർ പഠനാനുഭവങ്ങൾ പങ്കു വെച്ചു. ഫാത്തിമ ഷമൂല ശരാഫാത് അവതാരകയായിരുന്നു. കെ. ടി റാഷിദ് ഖിറാഅത് നടത്തി. സി ഒ ടി അസീസ്, ഓൺലൈനിൽ ക്ലാസ് എടുത്തിരുന്ന ശംസുദ്ദീൻ മുബാറക്, ഉസ്മാൻ ഇരുമ്പുഴി എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു. സെക്രട്ടറി വി. വി അഷ്‌റഫ് നന്ദിയും പറഞ്ഞു. ഫിറ്റ് സെക്രട്ടേറിയറ്റ് മെമ്പർ മാരായ അഫ്സൽ നാറാണത്ത്, നൗഫൽ ഉള്ളാടൻ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."