ബി.ജെ.പിയുമായുള്ള ഒത്തുകളി പുറത്തായിട്ടും സി.പി.ഐ എന്തിനാണ് സി.പി.എമ്മിനെ ചുമക്കുന്നതെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബി.ജെ.പി, ആര്‍എസ്എസ് പ്രതികള്‍ക്കായി സി.പി.എം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സി.പി.ഐ നേതൃത്വം തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായതു മുതല്‍ സി.പി.ഐയെ മുന്നണിയിലും പൊതുജന മധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വമായ നിരവധി ശ്രമങ്ങള്‍ സി.പി.എം നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സി.പി.ഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങിയ സി.പി.എമ്മാണ് സി.പി.ഐയെ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സി.പി.ഐ സി.പി.എമ്മിനെ ചുമക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."