HOME
DETAILS
MAL
ഗ്രാമം ഒന്നിക്കുന്നു; ലഹരിക്കെതിരേ
backup
August 19 2016 | 21:08 PM
നരിക്കുനി: സി.എം മഖാം മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ, യുവജന, വിദ്യാര്‍ഥി സംഘടനകളുമായി ചേര്‍ന്ന് ലഹരി വിരുദ്ധ സമിതിക്ക് രൂപം നല്കി. സി.എം മഖാം പ്രദേശത്തെ പൂര്‍ണമായും ലഹരി വിമുക്തമാക്കുക എന്നതാണ് സമിതിയുടെ ലക്ഷ്യം.
മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് മുത്താട്ട് അബ്ദുറഹ്മാന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ റിയാസ് ഖാന്, കെ.പി ശശികുമാര്‍, ഫൈസല്‍ ഫൈസി, സഹിര്‍ പി.സി സംസാരിച്ചു. ബഷീര്‍ കുനിയില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."