HOME
DETAILS
MAL
സ്പുട്നിക് 5 വാക്സിന് ഇന്ത്യയില്‍ അനുമതി
backup
April 12 2021 | 10:04 AM
ന്യൂഡല്‍ഹി:റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5ന് ഇന്ത്യയില്‍ അനുമതി.വിദഗ്ധ സമിതിയാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍.
91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് 5 വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ റെഡ്ഡീസാണ് സ്പുട്നിക് 5 ഇന്ത്യയില്‍ നിർമിക്കുന്നത്.2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് 5 ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്.
https://twitter.com/ANI/status/1381547851675656196
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."