'ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി.ഡി സതീശന്; പ്രതിഷേധവുമായി തൊഴിലാളികള്‍
തിരുവന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി രംഗത്ത്. ചങ്ങനാശേരിയില്‍ ഐ.എന്‍.ടി.യു.സി പ്രതിഷേധം. പ്രസ്താന പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന തൊഴിലാളി സംഘടനയാണ് ഐ.എന്‍.ടി.യു.സി. 18 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ആ സംഘടനയ്ക്കുണ്ട്. ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാല്‍ സഹിക്കാനാകുന്നതല്ല'.ഐ.എന്‍.ടി.യു.സി പ്രതിനിധികള്‍ പറഞ്ഞു.
'പ്രതിഷേധിക്കുന്നു എന്നുകരുതി ഞങ്ങളാരും കോണ്‍ഗ്രസ് വിട്ടുപോകില്ല. ഞങ്ങളില്‍ ഓടുന്നതും കോണ്‍ഗ്രസ് രക്തമാണ്. അല്ലെങ്കില്‍ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയട്ടെ'. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
വി.ഡി സതീശന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമാരുടെ യോഗം സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് വിളിച്ചു. ഇന്ന് വൈകിട്ട് 8 മണിക്ക് ഓണ്‍ലൈനിലാണ് യോഗം ചേരുക.
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഹര്ത്താലായെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പണിമുടക്കിന്റെ ഭാഗമായിരുന്ന ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി.ഡി സതീശന് പറഞ്ഞത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആളുകളുടെ സംഘടനയാണ് ഐ.എന്‍.ടി.യു.സി അവരുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."