HOME
DETAILS
MAL
കൊവിഡ്: നടപടികള്‍ കടുപ്പിക്കുന്നു, പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍
backup
April 12 2021 | 15:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത്് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കടകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് മണിവരെ മാത്രമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ഹോട്ടലുകളില്‍ ഒരു സമയം അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
പൊതുചടങ്ങുകളുടെ സമയം രണ്ടു മണിക്കൂറായി കുറയ്ക്കണം. പൊതുപരിപാടികളില്‍ 200 പേര്‍ക്ക് മാത്രമാകും പ്രവേശനം. അടച്ചിട്ട മുറികളിലാണെങ്കില്‍ നൂറു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിവാഹങ്ങളിലും മറ്റു സല്‍ക്കാരങ്ങളിലും പാക്കറ്റ് ഫുഡ് ആണ് നല്‍കേണ്ടത്. മെഗോ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കൊവിഡ് കോര്‍കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറും. നേരത്തേയുള്ളതിന് സമാനമായി പൊലിസിന്റെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയുംപരിശോധനകള് കര്‍ശനമാക്കും. പൂര്‍ണ്ണമായുള്ള അടച്ചിടലിനു പകരം, കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."