മൂന്നരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ല, ലൈംഗികാവയവങ്ങളില്‍ മാരകമായക്ഷതം: പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്നരവയസുകാരിയെ ക്രൂരമായി ലൈംഗികമായി പീഡനത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശിയായ കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 27ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിശദ പരിശോധനക്കു വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ലൈംഗികാവയവങ്ങളില്‍ മാരകമായക്ഷതം ഏറ്റിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് പരുക്കേല്‍പ്പിച്ചിരിക്കുന്നത്. ദിവസങ്ങളോളം കുഞ്ഞിന് ഭക്ഷണം നല്‍കിയിട്ടില്ല. മര്‍ദനത്തില്‍ കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്. പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ പറയുന്നു.
വയറുവേദനയെയും മൂത്രതടസത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ കുടല്‍ ഭാഗത്ത് മുറിവ് കണ്ടു. തുടര്‍ന്ന് സര്‍ജറി വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തുവരുന്നത്. എന്നാല്‍ സംഭവത്തില്‍ ആരെയും പിടികൂടിയതായി വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."