HOME
DETAILS

വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നു; നാട്ടില്‍ സ്ഥിരതാമസമില്ലാത്തവര്‍ പുറത്താകും

  
backup
August 19 2016 | 21:08 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95-3


നാദാപുരം: തെറ്റുകള്‍ തിരുത്തി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനായി വീട് കയറിയുള്ള വിവരശേഖരണം ഈ മാസം 24 മുതല്‍ ആരംഭിക്കും. ഒരു മാസമാണ് ഇതിനായി ബൂത്ത് കേന്ദ്രീകരിച്ചു നിയമിച്ച ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ശുദ്ധീകരിക്കുന്ന വോട്ടര്‍പട്ടിക അടുത്ത മാസം 20നു പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയിലെ തെറ്റു തിരുത്തല്‍, ഫോട്ടോ പുതുക്കല്‍, സ്ഥിരതാമസമില്ലാത്തവരെ നീക്കംചെയ്യല്‍ എന്നിവയാണ് ഈ കാലയളവില്‍ ചെയ്തുതീര്‍ക്കേണ്ടത്. വിദേശത്തു ജോലി ചെയ്യുന്നവരെ മുഴുവന്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തു പ്രവാസി വോട്ടര്‍മാരായി ചേര്‍ക്കാനാണു നിര്‍ദേശം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ വിവരങ്ങള്‍ അടങ്ങിയ പ്രത്യേക മാതൃക വീടു സന്ദര്‍ശിക്കുന്ന ബി.എല്‍.ഒമാര്‍ക്കു നല്‍കിയിട്ടുണ്ട്.
ഈ മാസം 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 24ന് അവസാനിക്കുന്ന ഒരു മാസത്തെ കാലയളവാണ് ഇതിനായി കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, അവധി ഇല്ലാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് കമ്മിഷന്‍ ബി.എല്‍.ഒമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എല്‍.ഒമാരായി ജോലി ചെയ്യുന്ന പലരും സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുന്നവരും അധ്യാപകരും അങ്കണവാടി ജീവനക്കാരുമാണ്. ഒരു ബൂത്തില്‍ ചുരുങ്ങിയതു മുന്നൂറിലധികം വീടുകള്‍ വരും.
സ്ഥിരതാമസമില്ലാത്തവരെ പട്ടികയില്‍ നിന്നു നീക്കംചെയ്യണമെന്ന നിര്‍ദേശം പ്രവാസികള്‍ക്കു തിരിച്ചടിയാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ പ്രവാസി വോട്ടര്‍മാരായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്നു നിര്‍ദേശം വന്നിട്ടു വര്‍ഷങ്ങളായി. എന്നാല്‍ കേരളത്തില്‍ ഇതുവരെയായി മൂവായിരത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണു പ്രവാസി ലിസ്റ്റിലുള്ളത്.
പ്രവാസി വോട്ടര്‍ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ മാത്രമാണു പേരു ചേര്‍ക്കാനുള്ള അപേക്ഷ നല്‍കേണ്ടത്. ഈ മേല്‍വിലാസം പലര്‍ക്കും ഇപ്പോള്‍ നിലവിലില്ല. ഇതിന്റെ പേരില്‍ നേരത്തെ നല്‍കിയ അപേക്ഷ നിരസിച്ച അനുഭവങ്ങളുമുണ്ട്. ഫലത്തില്‍ ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഭൂരിപക്ഷം പ്രവാസികളും വോട്ടര്‍പട്ടികയ്ക്കു പുറത്തായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago