HOME
DETAILS
MAL
'റിപ്ലേസിങ് ഓള്‍ഡ് പൊളിറ്റിക്കല്‍ വെഹിക്കിള്‍സ്' സഭയില്‍ ചിരി പടര്‍ത്തി ധനമന്ത്രിയുടെ നാക്കുപിഴ
backup
February 01 2023 | 06:02 AM
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് സംഭവിച്ച നാക്കുപിഴ സഭയില്‍ ചിരിപടര്‍ത്തി. മലിനീകരണം കൂടിയ പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 'റിപ്ലേസിങ് ഓള്‍ഡ് പൊല്യൂട്ടിങ് വെഹിക്കിള്‍സ്' എന്നതിന് പകരം 'റിപ്ലേസിങ് ഓള്‍ഡ് പൊളിറ്റിക്കല്‍ വെഹിക്കിള്‍സ്' എന്നായിരുന്നു ധനമന്ത്രി വായിച്ചത്. സഭയില്‍ ചിരിയുയര്‍ന്നതോടെ മന്ത്രി ഉടന്‍ തെറ്റ് തിരുത്തി.
മലിനീകരണം കൂടിയ പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നത് സമ്പദ്ഘടനയെ പച്ചപിടിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാറിന്റെ പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."