വികസനത്തിന്റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ല: മുഖ്യമന്ത്രി
തൊടുപുഴ; വികസനത്തിന്റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനവും പുനരധിവാസത്തിന്റെ ഭാഗമായി വ്യാപാരികൾക്കായി നിർമിച്ച വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സ്ഥലം വിട്ടുനൽകിയവരുടെ സമീപനം പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശം നൽകുന്നു. സംസ്ഥാനം വലിയ തോതിലുള്ള വ്യാവസായിക മുന്നേറ്റം ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഊർജ സ്വയംപര്യാപ്തത. ഗാർഹിക, വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കാവശ്യമായ ഊർജം നമുക്കു തന്നെ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ സ്വയംപര്യാപ്തതയിലെത്തി എന്നവകാശപ്പെടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. എം.എൽ.എമാരായ എം.എം മണി, അഡ്വ എ. രാജ എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.ഇ.ബി ജനറേഷൻ ഡയരക്ടർ ജി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, ഡയരക്ടർ വി. മുരുകദാസ്, ഫിനാൻസ് ഡയരക്ടർ വി.ആർ ഹരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."