സാധാരണക്കാരെ കൈവിട്ട് മധ്യവർഗത്തെ ചേർത്തുപിടിച്ച്
വിലക്കയറ്റമുള്ള, ജി.എസ്.ടിയും കൊവിഡും തകർ ത്ത, ചെറുകിട വ്യവസായങ്ങളുള്ള രാജ്യത്ത് കേന്ദ്ര | സർക്കാരിന്റെ ബജറ്റിൽ സാധാരണക്കാർ എന്തായി രിക്കും പ്രതീക്ഷിച്ചിരിക്കുക. സാധാരണക്കാരന് പ്രതീക്ഷ നൽ കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് നിർമല സീതാരാ മൻ പാർലമെന്റിൽ അവതരിപ്പിച്ച തന്റെ തുടർച്ചയായ അഞ്ചാ മത്തെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ഈ ബജറ്റ് കേന്ദ്ര സർക്കാരിന്റെ നിലവിലെ സാമ്പത്തിക തന്ത്രത്തിന്റെ തുടർച്ച യിലേക്കുള്ള ചൂണ്ടുപലകയാണ്. ഉയർന്ന ഉൽപ്പാദന മൂലധന ച്ചെലവിലൂടെയുള്ള വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. നല്ല സാമ്പത്തികശാസ്ത്രം മോശം രാഷ്ട്രീയമ ല്ലെന്നാണ് ചൊല്ല്. മൂലധന നിക്ഷേപത്തിനാണ് സർക്കാർ ഈ ബജറ്റിൽ ഊന്നൽ നൽകുന്നത്.
കുറഞ്ഞ പലിശനിരക്ക് ചൂണ്ടിക്കാട്ടി സ്വകാര്യമേഖലയെ കടമെടുക്കാൻ പ്രേരിപ്പിക്കുകയും നിക്ഷേപം നടത്താൻ അവ രെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങളുണ്ട ങ്കിലും സാധാരണക്കാർക്ക് ഒന്നുമില്ല. ജനകീയ പദ്ധതികൾക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയെങ്കിലും ഉണ്ടെന്ന് മോദി സർക്കാർ കരുതുന്നില്ല. 2024ലെ തെരഞ്ഞെടു പ്പിലേക്കുള്ള കൺകെട്ട് വിദ്യകൾക്ക് സർക്കാരിന് മുന്നിൽ ഇനി യും സമയമുണ്ടെന്ന് അർഥം.
ഏഴു ലക്ഷം രൂപവരെയുള്ളവർക്ക് നികുതിയില്ലെന്ന പ്രഖ്യാ പനമാണ് സർക്കാർ സാധാരണക്കാർക്കെന്ന നിലയിൽ അവ തരിപ്പിക്കുന്നത്. പക്ഷേ ഇത് കഴിഞ്ഞ ബജറ്റിൽ നടപ്പാക്കിയ പുതിയ നികുതിഘടന തെരഞ്ഞെടുത്തു മാറിയവർക്കു മാത്ര മായിരിക്കും. നിലവിൽ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ള വർക്കു നികുതി നൽകേണ്ടതില്ലായിരുന്നു. അതായത് ആദ്യ രണ്ടര ലക്ഷംവരെ നികുതി നൽകേണ്ടിയിരുന്നില്ല. അതിനു മു കളിൽ അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിൽ കിഴിവുണ്ട്. ഇത് ഏഴു ലക്ഷമാക്കി. പുതിയ നികുതിഘടനയിൽ അല്ലാത്തവർ ക്ക് അഞ്ചു ലക്ഷം തന്നെയായിരിക്കും പരമാവധി കിഴിവുണ്ടാ കുക. അടിസ്ഥാന കിഴിവുപരിധി രണ്ടര ലക്ഷമായിരുന്നത് മൂന്നു ലക്ഷമാക്കിയിട്ടുണ്ട്. അതായത് ആകെ 50,000 രൂപയ്ക്കുകൂടി നി കുതി ഒഴിവാക്കി നൽകിയെന്ന് മാത്രം. ഇതുവരെ ഓരോ രണ്ടര ലക്ഷംവച്ച് സ്ലാബുകൾ ഉണ്ടായിരുന്നത് പുതിയ ബജറ്റിൽ ചുരു ക്കി. പുതിയ നികുതി ഘടനയിലുള്ളവർക്കു മാത്രമാണ് ഇതെ ന്നതും ഓർക്കണം. മൂന്നു ലക്ഷംവരെ നികുതി ഇല്ല, മൂന്നിനു മു കളിൽ ആറു ലക്ഷംവരെ അഞ്ചു ശതമാനം, ആറു മുതൽ ഒമ്പ തു ലക്ഷംവരെ 10 ശതമാനം, ഒമ്പതു ലക്ഷത്തിനു മുകളിൽ 12 ലക്ഷംവരെ 15 ശതമാനം, 12 ലക്ഷത്തിനു മുകളിൽ 15 ലക്ഷംവ രെ 20 ശതമാനം, 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം ഇങ്ങ നെ സ്ലാബുകളിലേയ്ക്കു മാറുകയും ചെയ്തു. ഇതും പുതിയ നികു തി ഘടനയിൽ ഉള്ളവർക്കു മാത്രമായിരിക്കും. പഴയ ഘടന തിരഞ്ഞെടുക്കുന്നവർക്കു പഴയ സ്ലാബുകൾതന്നെ തുടരും.
രാജ്യത്തെ എട്ടു കോടിയിൽ അധികം വരുന്ന ചെറുകിട വ്യാ പാരികളെ പൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്. ചെറു കിട-ഇടത്തരം വ്യാപാരികൾക്കായി ക്ഷേമപദ്ധതികൾ പ്രഖ്യാ പിക്കണമെന്ന ആവശ്യത്തിന് സർക്കാർ ചെവികൊടുത്തില്ല. നിലവിലെ ജി.എസ്.ടി വ്യവസ്ഥകളിൽ മാറ്റം വേണമെന്നും ആദ്യ മൂന്ന് വർഷങ്ങളിലേക്കെങ്കിലും നികുതിനിർണയത്തിൽനിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. ഓൺലൈൻ കുത്തകകളുടെ കടന്നുകയറ്റത്തിൽ തകർന്നു കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരമേഖലയെ ശക്തിപ്പെടുത്തു ന്ന പദ്ധതികളും ബജറ്റിലുണ്ടായില്ല. ജി.എസ്.ടിയുടെ 60 ശതമാ നം വിഹിതം സംസ്ഥാനങ്ങൾക്കു നൽകണമെന്ന കേരളത്തി ന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. ജനങ്ങളിൽനിന്നു പി രിക്കുന്ന ജി.എസ്.ടിയുടെ പകുതിയാണ് ഇപ്പോൾ സംസ്ഥാന ത്തിന് ലഭിക്കുന്നത്.
രാജ്യത്തെ ആകെ വരുമാനത്തിന്റെ 62.7 ശതമാനം ഇപ്പോൾ കേന്ദ്രമാണ് കൈപ്പറ്റുന്നത്. എന്നാൽ, ചെലവിന്റെ 62.4 ശതമാന വും സംസ്ഥാനങ്ങൾക്കാണ്. കൂടുതൽ വാങ്ങുന്നവർ കൂടുതൽ ചെലവിടണമെന്ന നയം വേണമെന്നാണ് കേരളം കേന്ദ്രത്തോ ട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. അതാണു വേണ്ടതെന്നും കേന്ദ്ര ധനമന്ത്രി നിർമലയ്ക്കുള്ള കത്തിൽ സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനങ്ങൾക്ക് കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനത്തിൽ നി ന്ന് നാലുശതമാനമാക്കി വർധിപ്പിക്കണമെന്ന ആവശ്യവും കി ഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 14,312 കോടി വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി യത് പിൻവലിക്കണമെന്ന അഭ്യർഥനയും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട വികസന പദ്ധതികൾക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവ ശ്യം ദീർഘകാലമായി കേരളം ഉന്നയിക്കുന്നതാണ്. കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ സ്ഥാപനം, എയിംസിനു സമാന ആരോഗ്യകേന്ദ്രം, വന്ദേഭാരത് പദ്ധതിയിൽ ഉൾപ്പെടു ത്തി കേരളത്തിന് കൂടുതൽ ട്രെയിൻ, കേരളത്തിലേക്ക് കൂടുതൽ വിമാന സർവിസ് തുടങ്ങിയവയൊന്നും പരിഗണിക്കപ്പെട്ടില്ല. കാർഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. വളം സബ്സിഡി മുൻകാലങ്ങളെക്കാൾ വെട്ടിക്കു റച്ചത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കും. പെട്രോ ളിയം സബ്സിഡി നൽകുന്ന പാചകവാതക സബ്സിഡിയും 2022-23 ബജറ്റിനേക്കാൾ വെട്ടിക്കുറച്ചു. കൃഷി അനുബന്ധ പദ്ധ തികൾക്ക് ബജറ്റ് വകയിരുത്തിയ തുക കുറവാണ്. കാർഷിക ഉൽപന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല.
ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്ര ഖ്യാപനങ്ങളും ബജറ്റിലില്ല. കൂടുതൽ തൊഴിലവസരങ്ങൾ സൃ ഷ്ടിക്കാനുള്ള പദ്ധതികളില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പുപ ദ്ധതിയായ എം.എൻ.ആർ.ഇ.ജി പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് 89,400 കോടിയായിരുന്നു. ഇത്തവണ ഇത് 60,000 കോടിയായി കുറച്ചു. തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറയ്ക്കു ന്നത് വലിയ ചതിയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജ റ്റായിരിക്കും പ്രഖ്യാപിക്കാൻ പോകുന്നതെന്നായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, ഈ ബജറ്റ് മധ്യ-ഉപരി വർ ഗത്തെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ജാമ്യത്തുകയോ പിഴത്തു കയോ കെട്ടിവയ്ക്കാനില്ലാത്തതിനാൽ ജയിലിൽ തുടരേണ്ടിവ രുന്ന തടവുകാർക്ക് ഈ തുക സർക്കാർ നൽകാൻ സംവിധാ നമുണ്ടാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റിൽ അൽപമെങ്കിലും ആശ്വാസകരമായി കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."