ഭൂമിയിടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി സുപ്രിം കോടതി സ്റ്റേ അനുവദിച്ചില്ല
ന്യൂഡൽഹി
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി.
അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇടക്കാല സ്റ്റേ വേണമെന്ന കർദിനാൾ ആലഞ്ചേരിയുടെ ആവശ്യം തള്ളിയ കോടതി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളിലും ഇടപെട്ടില്ല.
ഇതോടെ ആലഞ്ചേരി വിചാരണ നേരിടേണ്ടിവരും. കർദിനാൾ ആലഞ്ചേരി കാരണമല്ലേ മുഴുവൻ പ്രശ്‌നങ്ങളും ഉണ്ടായതെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഭൂമിയിടപാട് കേസിലെ അന്വേഷണത്തിന് ഇടക്കാല സ്റ്റേയ്ക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്‌റ ശക്തമായി വാദിച്ചെങ്കിലും സുപ്രിംകോടതി അംഗീകരിച്ചില്ല.
എന്നാൽ, അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന കടുത്ത നിലപാടിലായിരുന്നു ബെഞ്ച്. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടിസ് അയക്കാനും ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. ക്രിസ്ത്യൻ പള്ളികളുടെ ഭൂമിയും ആസ്തികളും വിൽപന നടത്താൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തെ ചോദ്യം ചെയ്തുള്ള വിവിധ രൂപതകളുടെ ഹരജികൾക്കൊപ്പം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹരജി പരിഗണിക്കാനും സുപ്രിംകോടതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."