കൊവിഡ്: രണ്ടാം ഘട്ട വ്യാപനം തടയാന്‍ ഈ ജാഗ്രത തുടരാം: ഉത്തരവിറക്കി സര്‍ക്കാര്‍
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍
ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവുകള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി. നിര്‍ദേശങ്ങള്‍ ഇവയാണ്.
10 വയസ്സിനുതാഴെയും 60 വയസ്സിന് മുകളിലുള്ളവരും
പൊതുഇടങ്ങളില്‍ പോവരുത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
വാക്‌സിനേഷന്‍ സ്വീകരിച്ച് മാത്രമേ അത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക്
പോകാവൂ.
2. വിവാഹങ്ങളില്‍ ഒരേസമയം 100 ല്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന
സമയത്ത് ഉണ്ടാവാന്‍പാടില്ല. (41000 100,00007- 200 ) വിവാഹ
ചടങ്ങുകള്‍ പരമാവധി രണ്ടു മണിക്കൂറായി നിജപ്പെടുത്തണം.
ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്
,റസ്റ്റോറന്റുകളിലും,ഹോട്ടലുകളിലും/ഫുഡ് ജോയന്റുകളും ഫിസിക്കല്‍
ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തതിനായി 50ശതമാനം ആളുകളെ മാത്രമെ ഒരേ സമയം
പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. പാര്‍സല്‍ സംവിധാനം പ്രോല്‍
സാഹിപ്പിക്കണം. ഈ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ സാമൂഹിക അകലം
ഉറപ്പവരുത്തുന്നതിനായി അടയാളപ്പെടുത്തേണ്ടതാണ്. ഇങ്ങനെ പ്രവര്‍
ത്തിക്കുമ്പോള്‍ എയര്‍ കണ്ടിഷന്‍ സംവീധാനം നിര്‍ത്തിവെച്ച്
ഫാനുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഹാര്‍ബറുകള്‍
ഹാര്‍ബര്‍/ഫിഷ് ലാന്റിംഗ് സെന്റര്‍/എല്ലാവിധ മാര്‍ക്കറ്റുകളിലും
ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കണം. മത്സ്യമാര്‍
ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും, ഉപഭോക്താക്കള്‍
ക്കിടയില്‍ ഒരു മീറ്റര്‍ അകലവും പാലിക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച
ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.
ഷോപ്പിംഗ് മാളുകള്‍,സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന
എല്ലാ സ്ഥാപനങ്ങളും
1. ഷോപ്പിംഗ് മാളുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന
എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എയര്‍ കണ്ടിഷന്‍
സംവിധാനം നിര്‍ത്തിവെച്ച് ഫാനുകള്‍
ഉപയോഗിക്കണം .ഷോപ്പ് മുറികളുടെ/ സ്ഥാപനങ്ങളുടെ വിസ്ത്തീര്‍
ണത്തിനാനുപാതികമായി 30 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍
മാത്രമേ അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്റെ വിസ്‌കിര്‍ണവും,
ഷോപ്പിനകത്ത് പ്രവേശിക്കാന്‍ അനുവദനീയമായ ആളുകളുടെയും എണ്ണവും
പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് . ഇത്തരം
സ്ഥാപനങ്ങളിലും സാമൂഹിക അകലം
2. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള
വിലപ്പനകള്‍ അനുവദനീയമല്ല.
3. മറ്റ് എല്ലാതരം സ്വകാര്യസ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ്
ഉറപ്പുവരുത്തേണ്ടതും ജീവനക്കാരുടെ സുരക്ഷിതത്വം സ്ഥാപന
മേധാവികള്‍ ഉറപ്പുവരുത്തേണ്ടതുമാണ്.
4. ജില്ലയിലെ എല്ലാവ്യാപാര വാണിജ്യസ്ഥാപനങ്ങളും
(അത്യാവശ്യസാധനങ്ങളുടേത് ഒഴികെ) രാത്രി 9.00 മണിക്ക് ശേഷം തുറന്ന്
പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല .
,എല്ലാ വ്യാപാര /വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരെ
നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്. ഇതിനായി
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിക്കണം.
മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടാത്തപക്ഷം തദ്ദേശ
സ്ഥാപനങ്ങളും സെക്ടര്‍മജിസ്റ്റും പോലിസും മുഖേന സ്ഥാപനങ്ങള്‍
അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും.
മേല്‍പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ
മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണ്. ഈ
നിബന്ധനകള്‍/ നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ 269 ,188
പ്രകാരമുള്ള നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."