സമരയാത്രക്കിടെ വീട്ടിലെത്തി വി മുരളീധരന്‍; കെ റെയില്‍ അനുകൂല മുദ്രാവാക്യം വിളിച്ച് കുടുംബം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിരോധ യാത്രക്കിടെ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സി.പി.എം കൗണ്‍സിലറുടെ കുടുംബം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനും സംഘത്തിനും മുമ്പില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു.
മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗണ്‍സിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.
കേന്ദ്രമന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കുടുബം തയാറാകാതെ വന്നതോടെ മന്ത്രിയും സംഘവും മടങ്ങി.
അതേസമയം, സിപിഎം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൗണ്‍സിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."