HOME
DETAILS
MAL
കലാജാഥക്ക് അനുമതി നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന്
backup
August 19 2016 | 21:08 PM
കോഴിക്കോട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആസാദി എക്സ്പ്രസ് കലാജാഥക്ക് അനുമതി നിഷേധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിവിധ സാമൂഹിക- സാംസ്കാരിക- മനുഷ്യാവകാശ-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം ഏകാധിപത്യ പ്രവണതകളെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചുനിന്ന് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും സംയുക്ത പ്രസ്താവനയില്‍ ഇവര്‍ ആവശ്യപ്പെട്ടു.
സി.ആര് നീലകണ്ഠന്, ദേവിക, എന്‍.പി ചേക്കുട്ടി, എ.എസ് അജിത്ത്കുമാര്‍, റെനി ഐലിന്, കെ.എച്ച് നാസര്‍, എം.കെ മനോജ് കുമാര്‍, ശ്രീജ നെയ്യാറ്റിന്‍കര, സി.എസ് മുരളി, നഹാസ് മാള, അഭിലാഷ് പടച്ചേരി പ്രസ്താവനയില്‍ ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."