ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാ സേനയുടെ പരിശീലനം; ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് അഗ്നിരക്ഷാസേന മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പാര്‍ട്ട് സമര്‍പ്പിച്ചു.
ദുരന്തനിവാരണത്തില്‍ പരിശീലനം നല്കിയതു മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്കിയ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ.
മാര്‍ച്ച് 31നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കിയത്. രക്ഷാപ്രവര്‍ത്തന രീതികളാണ് പരിശീലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."