വിദേശ രാജ്യങ്ങളിൽ നിന്ന് ഓൺലൈൻ ആയി ഉംറ വിസ നേടാം, നടപടികൾ സഊദി ഹജ്ജ് ഉംറ മന്ത്രലയം വ്യക്തമാക്കി
മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഓൺലൈൻ ആയി ഉംറ വിസ സ്വന്തമായി നേടാവുന്ന നടപടികൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. മൂന്ന് നടപടികളിലൂടെ ഉംറ വിസയും സേവനങ്ങളും ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയത്. ഇതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കായി എളുപ്പത്തിൽ വിസ സ്വന്തമാക്കാൻ സാധിക്കും.
ഉംറ സേവന ദാതാക്കളുടെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ രജിസ്റ്റർ ചെയ്ത ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസ അപേക്ഷാ ഫോം പൂരിപ്പിച്ചാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. ഇവിടെ നിന്ന് തീർത്ഥാടകന് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
https://maqam.gds.haj.gov.sa/Home/OTAs എന്ന ലിങ്കിൽ കയറിയാണ് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സേവന ദാതാക്കളുടെ പ്ലാറ്റ്‌ഫോമുകളിൽ ലോഗിൻ ചെയ്യേണ്ടത്. താമസ സേവനങ്ങൾ, ഗതാഗത സേവനങ്ങൾ, ഫീൽഡ് സേവനങ്ങൾക്കായി ഉംറ കമ്പനി, തീർത്ഥാടകന്റെ രാജ്യത്തിലേക്കുള്ള വരവ് മുതൽ പുറപ്പെടുന്നത് വരെയുള്ള ഉത്തരവാദിത്തം വഹിക്കണം.
മൂന്നാം ഘട്ടത്തിൽ ഉംറ നിർവഹിക്കുന്നവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുകയും ആവശ്യമായ അറ്റാച്ച്‌മെന്റുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക, ഇലക്ട്രോണിക് പേയ്മെന്റ് ഡാറ്റ നൽകുന്നതടക്കമുള്ള തീർത്ഥാടകരുടെ ഡാറ്റ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് വിസ അപേക്ഷ സമർപ്പിക്കുക
ശേഷം, വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA) വെബ്സൈറ്റിൽ ലോഗിൻ ചെയ്തു ആവശ്യമായ ഡാറ്റ നൽകി വിസ നേരിട്ട് പ്രിന്റ് എടുക്കാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."