സി.പി.എം അക്രമം നോക്കിനില്‍ക്കില്ല: എം.കെ മുനീര്‍
നാദാപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമം ലീഗ് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. കൊല ചെയ്യപ്പെട്ട അസ്ലമിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്നതിനു പിറ്റേ ദിവസം മുഖ്യമന്ത്രി പ്രതികളെ തിരിച്ചറിഞ്ഞതായി പ്രഖ്യാപിച്ചതാണ്. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എം നേതൃത്വത്തിനു കൊലയാളി സംഘവുമായുള്ള ബന്ധത്തിന്റെ തെളിവാണ്. മേഖലയില്‍ പൊലിസ് സംവിധാനം നിഷ്ക്രിയമാണെന്നും കൊലപാതകം നടക്കുമെന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും തടയാന്‍ കഴിയാതിരുന്നതു വന്‍ വീഴ്ചയാണെന്നും കേസിലെ പ്രതികളെ പിടികൂടാന്‍ ലീഗ് ഏതറ്റംവരേയും പോകുമെന്നും മുനീര്‍ പറഞ്ഞു. പി. ശാദുലി, അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, പി.എ തലായി, ചാലില്‍ ഹസ്സന്, മണ്ടോടി ബഷീര്‍, കെ.ജി അസിസ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."