HOME
DETAILS

ശംസുല്‍ ഉലമാ സ്മാരക ജലാലിയ്യ അവാര്‍ഡ് ഉസ്താദ് ഇബ്രാഹിം ഹൈതമിക്ക്

  
backup
February 02 2023 | 13:02 PM

shamsul-ulama-smaraka-award-usthad-ibrahim-haithami632164

മലപ്പുറം: മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഈ വര്‍ഷത്തെ ശംസുല്‍ ഉലമാ ജലാലിയ സ്മാരക അവാര്‍ഡിന് പ്രമുഖ മതപണ്ഡിതനും പരമ്പരാഗത ദര്‍സ് മേഖലയില്‍ ശാസ്ത്രീയമായ വികാസങ്ങള്‍ നടപ്പിലാക്കിയ മുദരിസുമായ ഇബ്രാഹിം ബാഖവി ഹൈതമി അര്‍ഹനായി. ജാമിഅ ജലാലിയ്യയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജാമിഅ ജലാലിയ്യ ഭാരവാഹികള്‍ അറിയിച്ചു. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, ടി.എച്ച് മുഹമ്മദ് ദാരിമി, ബാവ ഫൈസി വെളിമുക്ക് അടങ്ങുന്ന ജൂറിയാണ് തെരെഞ്ഞടുത്തത് . പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

പരുവിങ്ങല്‍ പി മുഹമ്മദ് ഫൈസിയുടെയും ആയിശയുടെയം മകനായി എടപ്പാള്‍ അംശക്കച്ചേരിയില്‍ ജനിച്ച ഇബ്രാഹിം ഹൈതമി ഇപ്പോള്‍ മുന്നിയൂര്‍ മുട്ടിച്ചിറ ജുമാ മസ്ജിദില്‍ ഇമാമും ഖത്തീബും മുദരിസും ആയി സേവനം ചെയ്തുവരികയാണ്. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബിരുദവും നന്തി ജാമിഅ ദാറുസ്സലാമില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി സേവന രംഗത്ത് ഇറങ്ങിയ ഇബ്രാഹിം ഹൈതമിയുടെ സേവനം വളാഞ്ചേരിയിലെ കുളത്തൂര്‍, കൊണ്ടോട്ടിയിലെ തറയിട്ടാല്‍, പുത്തനത്താണിയിലെ കുറുമ്പത്തൂര്‍, കോട്ടക്കലിനടുത്ത പുത്തൂര്‍, മലപ്പുറത്തെ മൈലപ്പുറം എന്നീ ദര്‍സുകളിലെ സേവനത്തിനു ശേഷമാണ് ഇപ്പോള്‍ മുട്ടിച്ചിറ ജുമാമസ്ജിദില്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ 23 വര്‍ഷമായി തുടരുന്ന ഈ സേവനത്തിനിടെ ദര്‍സ് രംഗത്ത് കാര്യക്ഷമമായ പല മാറ്റങ്ങളും കൊണ്ടു വരികയും വിജയിപ്പിക്കുകയും ചെയ്തതാണ് ഹൈത്തമിയെ അവാര്‍ഡിന് അര്‍ഹനാക്കിയത് എന്ന് ജൂറി വിലയിരുത്തി. കാര്യക്ഷമമായ സിലബസ്, പരീക്ഷകള്‍, ക്ലാസ് റൂമുകള്‍, ഡിജിറ്റല്‍ ക്ലാസ് സൗകര്യങ്ങള്‍, കുട്ടികളുടെ കലാഭിരുചികള്‍ വികസിപ്പിക്കുവാനായി കലാമത്സരങ്ങള്‍, പ്രസിദ്ധീകരണ വേദി, ലൈബ്രറി, വിവിധ കലാ ടീമുകള്‍ തുടങ്ങി പളളികളുടെ പരിമിതമായ സൗകര്യങ്ങളില്‍ സജ്ജീകരിക്കുക പ്രയാസമായി തോന്നുന്ന ആധുനിക സൗകര്യങ്ങള്‍ ദര്‍സില്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

95 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദര്‍സിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതില്‍ മഹല്ല് കമ്മറ്റി അഭിമാനത്തോടെ രംഗത്തുണ്ട്. സേവനമനുഷ്ടിക്കുന്ന മഹല്ലില്‍ അദ്ദേഹം നടത്തിവരുന്ന മാതൃകാപരമായ മാറ്റങ്ങളുടെ സ്വാധീനം കൂടി ഇതില്‍ പ്രകടമാണ്. മഹല്ല് തലത്തിലുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വിശദമായ മഹല്ല് സര്‍വ്വേ, വനിതകള്‍ക്ക് കാര്യക്ഷമമായ പഠന ക്ലാസ്, ടീനേജുകാര്‍ക്ക് പ്രത്യേക ഇസ്ലാമിക് കോഴ്‌സ്, അപച്യുതികള്‍ക്ക് വിധേയരാകുന്ന മഹല്ലിലെ കൗമാരക്കാര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് സംവിധാനം, മതഭൗതിക വിഷയങ്ങളില്‍ ഈവനിംഗ് ട്യൂഷന്‍ തുടങ്ങിയവ അവയില്‍ എടുത്തു പറയേണ്ടതാണ്.

സ്വന്തം പിതാവ് പി മുഹമ്മദ് ഫൈസി, പ്രമുഖ ഗ്രന്ഥകര്‍ത്താവായ പി മുഹമ്മദ് ബാഖവി പൂക്കോട്ടൂര്‍, ഉസ്താദ് അന്‍വര്‍ അബ്ദുല്ല ഫള്ഫരി, തുടങ്ങിയവര്‍ ദര്‍സ് പഠനകാലത്തെ പ്രധാന ഗുരുനാഥന്മാരാണ്. സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മൗലാനാ എംടി അബ്ദുല്ല മുസ്‌ലിയാര്‍, മര്‍ഹൂം ചേലക്കാട് ഉസ്താദ്, മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, മൗലാന കമാലുദ്ദീന്‍ ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ ഹസ്രത്ത് എന്നിവരാണ് ബിരുദ ബിരുദാനന്തര പഠനകാലത്തെ പ്രധാന ഗുരുനാഥന്മാര്‍. സമസ്ത ജില്ലാ മുശാവറ അംഗം, ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന കമ്മിറ്റി അംഗം, സുന്നി യുവജന സംഘം മണ്ഡലം വൈസ് പ്രസിഡണ്ട്, ജാമിഅ ജലാലിയ അക്കാദമിക് സെനറ്റ് മെമ്പര്‍, എടപ്പാള്‍ എം എച്ച് ഇംഗ്ലീഷ് സ്‌കൂള്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago