ഹുറൂബിലായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ കൊല്ലം സ്വദേശികൾക്ക് ഒടുവിൽ മോചനം
അബഹ: സ്പോൺസർ ഹുറൂബ് ആക്കിയതിനെതുടർന്ന് വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതം അനുഭവിച്ചി കൊല്ലം സ്വദേശികൾ നാടണഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സ്വദേശി ഷാജി അബൂബക്കർ, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്രീകുമാർ സദാശിവൻ എന്നിവർ ആണ് ഇന്ത്യൻ സോഷ്യൽ ഫോറം നിയമ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. അബഹ മഹായിൽ ബാരിക്കിൽ അലൂമിനിയം ഫാബ്രിക്കേറ്റാറായി ജോലി നോക്കി വരുന്നതിനിടയിൽ സ്പോൺസർമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഹുറൂബ് ആക്കുകയായിരുന്നു.
നാട്ടിൽ പോകാൻ കഴിയാതെ സഊദിയിൽ കുടുങ്ങുകയും ഹുറുബ് നീക്കുന്നതിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെടുകയും ഹനീഫാ മഞ്ചേശ്വരം, അസ്‌ലം മുണ്ടക്കൽ, ഹംസ മോങ്ങം തുടങ്ങിയവരുടെ നിരന്തരമായ ഇടപെടൽ മുഖേന ഹുറൂബ് നീക്കി. നാട്ടിലേക്ക് യാത്രയ്ക്ക് ആവശ്യമായ തുക ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ബാരക്കിലെ പ്രവാസികളിൽ നിന്നും സംഘടിപ്പിച്ചു നൽകിയതിനെ തുടർന്ന് ജിദ്ദയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ ഷാജി അബൂബക്കറും ശ്രീകുമാർ സദാശിവനും നാട്ടിലേക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."