പരാതിരഹിത വാണിമേല്‍ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം
വടകര: താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയും വാണിമേല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പരാതിരഹിത വാണിമേല്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം വടകര സബ്ജഡ്ജ് സി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി.
പദ്ധതിയുടെ ഭാഗമായി പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ക്യാംപ് ചെയ്തു സ്വീകരിച്ച പരാതികളില്‍ അദാലത്തും സംഘടിപ്പിച്ചു. 25 പരാതികളില്‍ തീരുമാനമായി. പൊതുജനങ്ങളുടെ പരാതികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതിനും നിയമ സഹായം നല്‍കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തു സ്ഥാപിച്ച സൗജന്യ നിയമസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനവും സബ് ജഡ്ജ് നിര്‍വഹിച്ചു.
അഡ്വ. കവിത മാത്യു ക്ലാസെടുത്തു. നിയമപാഠം പുസ്തകത്തിന്റെ വിതരണം എം.കെ മജീദിനു കൈമാറി സബ്ജഡ്ജ് നിര്‍വഹിച്ചു. അഷ്‌റഫ് കൊറ്റാല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ടി ഷാഹുല്‍ ഹമീദ്, ലീഗല്‍ സര്‍വിസ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് പി.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."