HOME
DETAILS

ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഓൺലൈൻ മാർക്കറ്റ്‌ ഡിമാന്റ്‌

  
backup
February 02 2023 | 20:02 PM

863-1523

വെള്ളിപ്രഭാതം
ഹാഫിസ്‌ മുഹമ്മദ്‌ ആരിഫ്‌


പ്രമുഖ മുസ്‌ലിം രാജ്യങ്ങളോടൊപ്പം ഇന്ത്യ, പാകിസ്താൻ പോലുള്ള മുസ്‌ലിം സ്വാധീന രാജ്യങ്ങൾ കേന്ദ്രീകരിച്ചുമാണ്‌ പ്രധാനമായും ഓൺലൈൻ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങൾ ലോകത്ത് പ്രവർത്തിക്കുന്നത്‌. 65 കോടി ജനങ്ങൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന ഇന്ത്യയിൽ ഒരു മാസം ഖുർആൻ അനുബന്ധമായി 21 ലക്ഷത്തിലധികം തിരയലുകൾ (Monthly Search Volume) നടക്കുന്നുണ്ട്‌. കേരളത്തിൽ ഇത്‌ രണ്ടേ മുക്കാൽ ലക്ഷം തിരയലുകൾ ആണ്‌. മറ്റു ഇസ്‌ലാമിക വിഷയങ്ങൾ, ഇസ്‌ലാമിക ആത്മീയത തുടങ്ങിയവയെ സംബന്ധിച്ചുള്ള തിരയലുകൾ (Search Volume) കൂടി ഇതിനോട്‌ ചേർത്തുവച്ചാൽ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഓൺലൈൻ മാർക്കറ്റ്‌ ഡിമാന്റ്‌ എത്രയാണെന്ന് അറിയാം.


സമസ്തയുടെ മദ്‌റസ ക്ലാസുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക്‌ മാറിയത്‌ ലോക്ക്ഡൗൺ സമയത്ത്‌ ഇസ്‌ലാമിക വിഷയങ്ങളുടെ തിരയലുകൾ കൂടാൻ കാരണമായിട്ടുണ്ട്‌. ഇന്ത്യയിൽ ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നത്‌ ലോക്ക്ഡൗണോടു കൂടിയാണ്‌. അതിനു മുൻപ്‌ ഫേസ്ബുക്ക്‌, വാട്സാപ്പ്‌, യുട്യൂബ്‌, ബ്ലോഗ്‌ വഴിയുള്ള പ്രഭാഷണങ്ങൾ, മറ്റു ഡിജിറ്റൽ കണ്ടന്റുകൾ തുടങ്ങിയവയാണ്‌ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്‌. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്‌റസ ക്ലാസുകൾ യുട്യൂബ്‌ വഴി പ്രദർശിപ്പിച്ചതാണ്‌ ഓൺലൈൻ ലോകത്ത്‌ നടന്ന ഏറ്റവും വലിയ വ്യവസ്ഥാപിത ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവർത്തനം എന്നു പറയാം. ഇതര മതവിഭഗങ്ങളക്കമുള്ള പൊതുസമൂഹത്തിന്‌ ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അടുത്തറിയാൻ അതു വഴി സാധിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌.
ഗൂഗിൾ, ബിംഗ്‌ പോലുള്ള സെർച്ച്‌ എൻജിനുകളിലും ഫേസ്ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകളിലും യുട്യൂബ്‌ പോലുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകളിലും നടക്കുന്ന സെർച്ചിങ് (തിരയലുകൾ) അടിസ്ഥാനമാക്കിയാണ്‌ പ്രധാനമായും ഡാറ്റകൾ വിശകലനം ചെയ്യുന്നത്‌. വ്യത്യസ്ത കീവേഡുകൾ ഉപയോഗിച്ചാണ്‌ ഉപഭോക്താക്കൾ സെർച്ച്‌ ബോക്സിൽ തിരയുക. അങ്ങനെ തിരയാൻ ഉപയോഗിക്കുന്ന കീവേഡുകളെ ഡാറ്റ അനലറ്റിക്സ്‌ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ കണ്ടെത്തി ക്രോഡീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടുതൽ ആളുകൾ തിരയാൻ ഉപയോഗിക്കുന്ന കീവേഡുകൾക്ക്‌ ലേലത്തിൽ മികച്ച വില നൽകാൻ വെബ്സൈറ്റുകൾ തയാറാകും. എങ്കിലും ഒരു കീവേഡിന്‌ വലിയ സംഖ്യ ലേലത്തിൽ ലഭിച്ചു എന്നത്‌ കൊണ്ട്‌ ആ കീവേഡിന്‌ എപ്പോഴും ഡിമാന്റ്‌ ഉണ്ടായിരിക്കണമെന്നില്ല. ഖുർആൻ പാരായണ പഠനം, ഖുർആൻ മനഃപാഠമാക്കൽ, തജ്‌വീദ്‌ പഠനം തുടങ്ങിയവയാണ്‌ കൂടുതലായി ഓൺലൈൻ ലോകത്ത്‌ പഠിപ്പിക്കപ്പെടുന്നത്‌.


ഇന്റർനെറ്റ്‌ മാധ്യമമാക്കിയോ മറ്റു പുതിയ ടെക്നോളജികൾ അടിസ്ഥാനമാക്കിയോ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ എജുക്കേഷണൽ സ്റ്റാർട്ടപ്പുകൾ എന്നാണ്‌ പറയാറുള്ളത്‌. പക്ഷേ, ഇന്നു കണ്ടുവരുന്ന ഓൺലൈൻ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങളിൽ ചെറിയ ശതമാനം മാത്രമേ സ്റ്റാർട്ടപ്പ്‌ സ്വഭാവം വെച്ചുപുലർത്തുന്നുള്ളൂ അല്ലെങ്കിൽ സ്റ്റാർട്ടപ്പ്‌ നിലവാരത്തിലേക്ക്‌ ഉയർന്നിട്ടുള്ളൂ എന്ന് പറയാം.


ഓൺലൈൻ ഉപഭോക്തൃ സംസ്കാരത്തിനനുസരിച്ച്‌ (User Culture) ടെക്സ്റ്റ്‌, ഇമേജ്‌, വിഡിയോ ഷെയറിങ് സോഷ്യൽ മീഡിയകളെ ഏകോപിപ്പിച്ച്‌ പരസ്യ, മാർക്കറ്റിങ് പ്രവർത്തനങ്ങളും വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും കൃത്യമായ ടൂളുകൾ ഉപയോഗിച്ച്‌, തീർത്തും ഡിജിറ്റലായി പഠന പ്രവർത്തനങ്ങളും നടക്കുമ്പോൾ മാത്രമേ സ്റ്റാർട്ടപ്പ്‌ നിലവാരത്തിലേക്ക്‌ എത്തുകയുള്ളൂ. അതായത്‌, അഡ്‌മിഷൻ, പഠനം, പരിശീലനങ്ങൾ, പരീക്ഷകൾ, മൂല്യനിർണയം, അധ്യാപക-വിദ്യാർഥി-രക്ഷാകർതൃ ആശയവിനിമയങ്ങൾ തുടങ്ങിയ എല്ലാ പഠനപ്രവർത്തനങ്ങളും ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ചായിരിക്കണം. ഒപ്പം പരസ്യം, മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ പ്രവർത്തനങ്ങളും ഡിജിറ്റലാവണം. മുന്നോട്ടുവയ്ക്കുന്ന പ്രോബ്ലം സൊലൂഷനും അത്‌ പരിഹരിക്കാൻ തെരഞ്ഞെടുക്കുന്ന ബിസിനസ്‌ മോഡലും വളരെ പ്രധാനമാണ്. 'കോഴ്സുകൾ നൽകുക' എന്നാണ്‌ മുൻപ്‌ പറഞ്ഞിരുന്നതെങ്കിൽ 'കോഴ്സുകൾ വിൽക്കുക' എന്നാണ്‌ ഇപ്പോൾ പറയുക. പ്രത്യേകിച്ച്‌ ഓൺലൈൻ മാർക്കറ്റിൽ.


ടാർജറ്റ് ഓഡിയൻസും(Target Audience) വരുമാനം സമ്പാദിക്കുന്ന രീതിയും(Income Generating Mode) കൃത്യമായ ഉപഭോക്തൃ പെരുമാറ്റങ്ങൾ(User Culture) മനസിലാക്കിയുള്ളതാവണം. ഡിജിറ്റൽ മാർക്കറ്റിങ്ങിലും അനലറ്റിക്സിലും മികച്ച കഴിവുകളുള്ള ടീമുകളും ഉണ്ടെങ്കിലേ ഓൺലൈൻ സംരംഭങ്ങളുടെ വളർച്ച സാധ്യമാകുകയുള്ളൂ. വെബ്‌സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും യൂസർ എക്സ്പീരിയൻസ്‌, യൂസർ ഇന്റർഫെയ്സ്, ഡൊമൈൻ നെയിം പോലും ബിസിനസിനെ സ്വാധീനിക്കുന്ന ഘടകമാണ്‌. ടെക്സ്റ്റ്‌, ഇമേജ്‌, വിഡിയോ കണ്ടന്റുകളുടെ വിന്യാസം വളരെ പ്രധാനമാണ്‌. ചുരുങ്ങിയ സമയത്തിനുള്ളിൽ വിഷയങ്ങൾ ഗ്രഹിക്കാൻ ഉതകുന്നതരത്തിലാവണം വിഡിയോ കണ്ടന്റുകൾ. ടെക്സ്റ്റ്‌ കണ്ടന്റുകൾ ഉപഭോക്താവിനെ കൂടുതൽ സമയം വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. എന്നുവച്ച്‌, വിഷയങ്ങൾ നീട്ടിവലിച്ച്‌ എഴുതണമെന്നോ അവതരിപ്പിക്കണമെന്നോ എന്നല്ല, ഭാഷയിലെയും അവതരണത്തിലെയും ഗുണനിലവാരം ഉയർത്തണമെന്നാണ്‌.
ഓൺലൈൻ സംരംഭങ്ങൾക്ക്‌ നിശ്ചിത ഭൂപരിധിയില്ലാത്തത്‌ നേട്ടവും കോട്ടവും ആണ്‌. ഭൂ അതിർവരമ്പുകളില്ലാതെ, സമയ സൗകര്യങ്ങൾക്കനുസരിച്ച്‌ പഠനങ്ങൾ നടത്താം എന്നതോടൊപ്പം സ്വകാര്യത പോലുള്ള ഗുണങ്ങളുമുണ്ട്. സ്കൂളിലോ മദ്‌റസയിലോ ആണെങ്കിൽ സ്ഥാപനം നിലനിൽക്കുന്ന ഭൂപ്രദേശത്തെ നിശ്ചിത എണ്ണം കുട്ടികൾ വിദ്യാർഥികളായി എത്തും. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒന്നുമുതലുള്ള വിദ്യാർഥിയെതന്നെ മാർക്കറ്റിങ്ങിലൂടെ എത്തിക്കേണ്ടിവരും. അതിൽതന്നെ കൃത്യമായ ടാർഗറ്റ്‌ ഓഡിയൻസിനെ കണ്ടത്തുക, ഇങ്ങനെ നിരവധി വെല്ലുവിളികളുമുണ്ട്‌.
ഇസ്‌ലാം പ്രചാരണത്തിന്‌ ഇന്റർനെറ്റ്‌ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. അതുകൊണ്ടുതന്നെ ഇന്റർനെറ്റ്‌, മറ്റു ടെക്നോളജികൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക വിദ്യാഭ്യാസ, പ്രചാരണ മാധ്യമങ്ങൾ നാം സൃഷ്ടിക്കേണ്ടതുണ്ട്‌. സമസ്തയുടെ കീഴിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഇ- മദ്‌റസ ഈ രംഗത്ത്‌ വലിയ ചുവടുവയ്പ്പാകും എന്ന് പ്രതീക്ഷിക്കാം.


വ്യവസ്ഥാപിത മതവിദ്യാഭ്യാസത്തിനു പുറത്തുള്ള വലിയ ജനസംഖ്യ ഇവിടെയുണ്ട്‌. സാമ്പത്തിക ചെലവുകൾ, സമയലാഭം എന്നിവ പരിഗണിക്കുമ്പോൾ അവർക്ക്‌ വിദ്യാഭ്യാസം നൽകാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ്‌ കൂടുതൽ സൗകര്യം. സമന്വയ വിദ്യാഭ്യാസം കൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച്‌ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ വിശാല പ്രവർത്തനമേഖലകൾ കണ്ടെത്താൻ സാധിക്കും. റെഗുലർ കോളജുകളിൽ ഭൗതിക വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്ക്‌ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മദ്‌റസയ്ക്ക്‌ ശേഷമുള്ള തുടർ മതവിദ്യാഭ്യാസം നടത്താൻ സാധിക്കുമെങ്കിൽ മതവിദ്യാഭ്യാസത്തിലേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കും.


പുതിയ മാധ്യമങ്ങളുടെ രീതിശാസ്ത്രത്തിനനുസരിച്ച്‌ അറിവ്‌ പ്രസരണ രീതികളും വികസിക്കേണ്ടതുണ്ട്‌. അഥവാ, കേവലം റെക്കോർഡ്‌ വിഡിയോ പ്രദർശിപ്പിക്കൽ മാത്രമല്ല ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനം. ക്ലാസ്‌ മുറികളിൽ നടക്കേണ്ട പല പ്രായോഗിക പ്രവർത്തനങ്ങളും നല്ലൊരു വെബ്സൈറ്റ്‌ ഉപയോഗിച്ച്‌ ചെയ്യാൻ സാധിക്കണം. ഉദാഹരണത്തിന്‌, മൾട്ടിപ്പിൾ ക്വസ്റ്റൻ, ഡ്രോപ്പ്‌ ഡൗൺ ക്വസ്റ്റൻ, ഷോർട്ട്‌ ആൻസർ, ലോങ്‌ ആൻസർ ചോദ്യങ്ങൾ, ടെക്സ്റ്റ്‌ കണ്ടന്റുകൾ, പ്രാക്ടിക്കൽ വിഷയങ്ങളുടെ ത്രീഡി, ഫൈവ്‌ഡി പ്രസന്റേഷനുകൾ, റേറ്റിങ് ഉപയോഗിച്ചുകൊണ്ടുള്ള ഫീഡ്‌ബാക്കുകൾ ഇങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ കൂടി കൊണ്ടുവരുമ്പോഴേ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പഠനം ഫലവത്താവുകയുള്ളൂ.


അതുപോലെ മൂല്യനിർണയ പ്രവർത്തനങ്ങൾ വളരെ എളുപ്പത്തിലും സുതാര്യമായും ചെയ്യാൻ സാധിക്കുന്ന ഇടം കൂടിയാണ്‌ ഡിജിറ്റൽ പ്ലാറ്റ്ഫോം. സ്കോറുകൾ ഇമെയിൽ വഴിയും സോഷ്യൽ മീഡിയ വഴിയും ഓട്ടോമേറ്റഡ്‌ ആയി വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും ഷെയർ ചെയ്യാൻ സാധിക്കും. ഇത്‌ കൊണ്ട്‌ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ ശ്രദ്ധ ഉറപ്പുവരുത്താനും സാധിക്കും. പഠിതാക്കളുടെ താൽപ്പര്യങ്ങളെ നിലനിർത്താനും കൂടുതൽ മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ നടത്താനും ഓഗ്‌മെന്റഡ്‌ റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക സംവിധാനങ്ങളിലേക്ക്‌ കൂടി നാം ശ്രദ്ധ കൊണ്ടുവരണം. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ സോഷ്യൽ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ കമ്യൂണിറ്റികൾ തുടങ്ങിയവ കൂടി നിർമിച്ചെടുക്കാൻ നമുക്ക്‌ സാധിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago