ആരോഗ്യമേഖലയ്ക്ക് 2828 കോടി; കേരളം ലോകത്തിന്റെ ഹെല്‍ത്ത് ഹബ്ബാകും
തിരുവനന്തപുരം: പൊതുജന ആരോഗ്യമേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 196.5കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി അഞ്ചുകോടി രൂപ നീക്കിവെക്കുന്നുണ്ടെന്നം അദ്ദേഹം വ്യക്തമാക്കി.
ഹെല്‍ത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയര്‍ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി.
തലശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് പത്തുകോടിയും ഗോത്ര തീരദേശ വിദൂരമേഖലകളിലെ ആശുപത്രികളിലെയും ആരോഗ്യപരിചരണ സ്ഥാപനങ്ങളിലേയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 15 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശീയമായി പേവിഷബാധ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കുന്നതിന് അഞ്ചുകോടി നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയുമാകും വാക്‌സിന്‍ വികസിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."