ഗ്രാമവികസനത്തിന് 6294.30 കോടി
ഗ്രാമ വികസന മേഖലയ്ക്ക് 6294.30 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. കേന്ദ്ര സഹായമായി 4515.29 കോടി രൂപ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 150 കോടി രൂപ വകയിരുത്തും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24ല്‍ പത്തു കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. 3110 കോടി രൂപ തൊഴിലുറപ്പ് വേതനമായി ലഭ്യമാക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതനുസരിച്ച് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230.10 കോടി വകയിരുത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിഹിതമായി 4066.69 കോടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (PMGSY) സംസ്ഥാന വിഹിതമായി 80 കോടി വകയിരുത്തും. പദ്ധതിയുടെ കേന്ദ്ര വിഹിതമായി 120 കോടി പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാദേശി സര്‍ക്കാരുകള്‍ വഴി നടപ്പിലാക്കുന്ന ദീന്‍ദയാല്‍- അന്ത്യോദയ യോജന- ദേശീയ ഗ്രാമീണ ഉപജീവന മിഷന് പൊതുവിഭാഗം, പ്രധാനമന്ത്രി ആവാസ് യോജന- ഗ്രമീണ്‍(പൊതുവിഭാഗം) പദ്ധതികള്‍ക്കായി സംസ്ഥാന വിഹിതം 111.86 കോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."