HOME
DETAILS
MAL
വാഹന നികുതി; ഒറ്റത്തവണ നികുതി ഇങ്ങനെ
backup
February 03 2023 | 09:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:
- ഇരുചക്രവാഹനം 50രൂപ 100 ആക്കി
- ലൈറ്റ് മോട്ടര്‍ വാഹനം-100 രൂപ 200 ആക്കി
- മീഡിയം മോട്ടര്‍ വാഹനങ്ങള്‍-150രൂപ 300 രൂപയാക്കി
- ഹെവി മോട്ടര്‍ വാഹനം- 250 രൂപ 500 രൂപയാക്കി
- മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധന.
പുതിയ മോട്ടര്‍ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലെ മാറ്റം:
- 5 ലക്ഷംവരെ വില-1 ശതമാനം വര്‍ധന
- 5-15 ലക്ഷംവരെ- 2ശതമാനം വര്‍ധന
- 15-20ലക്ഷം-1 ശതമാനം വര്‍ധന
- 20-30ലക്ഷം-1 ശതമാനം വര്‍ധന
- 30 ലക്ഷത്തിനു മുകളില്‍-1ശതമാനം വര്‍ധന
ഇതുവഴി 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടര്‍ ക്യാബ്-ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ 6 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. നികുതി വാഹനവിലയുടെ 5 ശതമാനമായി കുറച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."