പുതിയ വീട്ടില്‍ റൈഹാനത്തിനും മക്കള്‍ക്കുമൊപ്പം കാപ്പനുമുണ്ടാകും
വേങ്ങര: ഈ വീട്ടില്‍ ഇക്കയോടും മക്കളോടും ഒപ്പം അന്തിയുറങ്ങുന്നത് ഞാന്‍ ഏറെ സ്വപ്‌നം കണ്ടിട്ടുണ്ട്.മനമുരുകി പ്രാര്‍ഥിച്ചിട്ടുണ്ട്.പടച്ചവന്‍ പ്രാര്‍ഥന കേട്ടു. റൈഹാനത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രതിസന്ധികളേറെ തരണം ചെയ്ത് പുതിയ വീട്ടില്‍ കുടുംബത്തോടപ്പം അന്തിയുറങ്ങാന്‍ പ്രിയതമന്‍ സിദ്ദീഖ് കാപ്പന്‍ 45 നാളുകള്‍ക്ക് ശേഷം എത്തും.ഏതൊരാളെയും പോലെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഏറെ പ്രയാസപ്പെടുന്ന വേളയിലാണ് സിദ്ദീഖ് കാപ്പന്‍ യു. പി യില്‍ അറസ്റ്റിലാവുന്നത്.
ഈ സമയം കുടുംബവും താമസിക്കുന്ന തറവാട് വീടിന്റെ പുനര്‍ നിര്‍മ്മാണം പാതിവഴിയിലായിരുന്നു.പിന്നീട് നിയമ പോരാട്ടങ്ങള്‍ക്ക് ഉറ്റവരും ഉടയവരും ധാരാളം പണം ചെലവഴിക്കുന്നതിനിടെയാണ് പ്രതിസന്ധികള്‍ക്കിടയില്‍ ബന്ധുക്കള്‍ സിദ്ദീഖിന്റെ സഹധര്‍മിണി റൈഹാനത്തിനും സന്താനങ്ങള്‍ക്കും അന്തിയുറങ്ങാന്‍ സൗകര്യമുള്ള രീതിയില്‍ വീടൊരുക്കിയത്. എന്നാല്‍ ഏറെക്കുറെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇനിയും വിവിധ മിനുക്ക് പണികള്‍ പൂര്‍ത്തിയാവാനുണ്ട്. ഈ വീട്ടിലാണ് 27 മാസത്തെ ജയില്‍വാസത്തിനുശേഷം സിദ്ദീഖ് കാപ്പന്‍ അന്തിയുറങ്ങാനെത്തുന്നത്.
ഇതിനിടെ മാതാവിന്റെ വിയോഗം ഏറെ നൊമ്പരത്തുത്തുന്നുണ്ടെങ്കിലും ഭാവിയില്‍ മക്കളോടൊത്തു കഴിയാനുള്ള ഭാഗ്യം ആശ്വാസം പകരുന്നതാണ്.2021 ഫെബ്രുവരി 21 ന് ആണ് രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനായി അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."