HOME
DETAILS

കാരുണ്യത്തിന്റെ ഉറവയായി  സഹചാരി റിലീഫ് സെല്ലിന് പതിനഞ്ചാണ്ട്

  
backup
April 16 2021 | 00:04 AM

654654341-2
മലപ്പുറം: വേദനയുടെ ലോകത്ത് നിറമിഴികളോടെ അവര്‍ പ്രാര്‍ഥനകളുമായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍പില്‍ സാന്ത്വനത്തിന്റെ കരസ്പര്‍ശമാവുകയാണ് എസ്.കെ.എസ്.എസ്.എഫ് ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍. സംസ്ഥാനത്തിന് അകത്തും പുറത്തും 15 വര്‍ഷമായി പതിനായിരക്കണക്കിന് രോഗികള്‍ക്ക് കാരുണ്യത്തിന്റെ ഉറവയായ സഹചാരി റിലീഫ് സെല്ലിന്റെ ഈ വര്‍ഷത്തെ റമദാന്‍ കാംപയിനിനാണ് ഇന്നുമുതല്‍ തുടക്കമാവുന്നത്. വിശുദ്ധ റമദാനിലെ വെള്ളിയാഴ്ചകളില്‍ മഹല്ല് ഭാരവാഹികളും ഖാസി ഖത്വീബുമാരും സംഘടനയുടെ പ്രിയ സഹപ്രവര്‍ത്തകരും ചേര്‍ന്ന് സമാഹരിക്കുന്ന തുകയാണ് നിര്‍ധന രോഗികള്‍ക്ക് അമൂല്യ നിധിയായി മാറുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം മാത്രം 770 ഡയാലിസിസ് രോഗികള്‍ക്കാണ് സഹചാരി വഴി സഹായം നല്‍കിയത്. 747 കാന്‍സര്‍ രോഗികള്‍, 981 ഹൃദ്രോഗികള്‍, 294 റോഡപകടങ്ങളില്‍ പരുക്ക് പറ്റിയവര്‍, 628 മറ്റു രോഗികള്‍, ലോക്ക്ഡൗണ്‍ കാലത്ത് ദുരിതത്തിലായ 1,044 കിഡ്‌നി രോഗികള്‍ തുടങ്ങിയവക്കും സഹചാരി സഹായം നല്‍കി.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ രോഗികളായ 97 പ്രവാസികള്‍ക്ക് ധനസഹായം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍ധന രോഗികള്‍ക്ക് മരുന്നു വിതരണം, ഡയാലിസിസ് ചെയ്യുന്ന 100 രോഗികള്‍ക്ക് ധനസഹായം തുടങ്ങിയവ നടന്നുവരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്‍വശത്ത് സ്വന്തമായി സഹചാരി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിക്കും.
കോഴിക്കോട് മാവൂരിനടുത്തുള്ള ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിനടുത്ത് സഹചാരി സെന്ററിന് 20 സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ട്. 
നിസ്‌കാര ഹാള്‍, ഡോര്‍മെറ്ററി, പ്രാഥമിക ആരോഗ്യ പരിചരണ കേന്ദ്രം, മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള സൗകര്യം, കീമോതെറാപ്പിക്ക് വരുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവ ഇവിടെ  ആരംഭിക്കും.
 തിരുവനന്തപുരം ആര്‍.സി.സി പരിസരത്തും പദ്ധതി ആരംഭിക്കും.
 
1,000 കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നു
 
കോഴിക്കോട്: സഹചാരി റിലീഫ് സെല്‍ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ രോഗികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ ധനസഹായം ലഭിക്കും.
 അപേക്ഷകള്‍ skssf.in/cancer-relief എന്ന വിലാസത്തില്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago