ഇന്ത്യയിൽ സഊദി അറേബ്യയുടെ ഇഫ്ത്വാർ, ഈത്തപ്പഴ വിതരണം
ന്യൂഡൽഹി: ഇന്ത്യയിലും സമീപ രാജ്യങ്ങളിലും സഊദി അറേബ്യ ഇഫ്ത്വാർ, ഈത്തപ്പഴ വിതരണം ആരംഭിച്ചു. ന്യൂഡൽഹിയിലെ സഊദി എംബസിയിലെ മതപരമായ അറ്റാഷെ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയമാണ് ഇന്ത്യക്ക് പുറമെ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ ഇവ വിതരണം ചെയ്യുന്നത്.
ഈ രാജ്യങ്ങളിലെ ഔദ്യോഗിക അസോസിയേഷനുകളുമായി ഏകോപിപ്പിച്ചാണ് ഈത്തപ്പഴം വിതരണം ചെയ്യുന്നത്. ഇതോടൊപ്പം 4,500 റമദാൻ ഇഫ്‌ത്വാർ കിറ്റുകൾ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ന്യൂഡൽഹിയിലെ സഊദി എംബസി ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് മാജിദ് അൽ ഒതൈബി അധ്യക്ഷത വഹിച്ചു. എംബസിയിലെ റിലീജിയസ് അറ്റാഷെ ഷെയ്ഖ് ബാദർ അൽ ഓൻസി, ഇന്ത്യയിലെയും അയൽരാജ്യങ്ങളിലെയും പ്രമുഖ ഇസ്‌ലാമിക കേന്ദ്രങ്ങളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
100 ഇസ്‌ലാമിക കേന്ദ്രങ്ങളിലൂടെ ഇന്ത്യയിലും അയൽരാജ്യങ്ങളിലുമുള്ള 1,500-ലധികം ഗുണഭോക്താക്കളിലേക്ക് ഈ പരിപാടികളും സമ്മാനങ്ങളും എത്തിക്കാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."