വിശുദ്ധ കഅ്ബയുടെ മേൽക്കൂര വൃത്തിയാക്കാനും അണുവിമുക്തമാക്കാനും സ്മാർട്ട് വാക്വം ക്ലീനർ
മക്ക: വിശുദ്ധ കഅ്ബയുടെ മേൽക്കൂര വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഇനി നൂതന സ്മാർട്ട് വാക്വം ക്ലീനർ. മിനി റോബോർട്ട് രൂപത്തിലുള്ള ഈ ഉപകരണം കൊണ്ട് വിശുദ്ധ കഅ്ബയുടെ മേൽക്കൂര 20 മിനുട്ടിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. സ്മാർട്ട് ആപ്ലിക്കേഷനിലൂടെ മാനുവലായി പ്രവർത്തിക്കുന്ന റോബോട്ട് വാക്വത്തിന്റെ വലിപ്പം 40x40x10 എന്ന രൂപത്തിലാണ്.
നാല് മണിക്കൂർ ചാർജ് ചെയ്‌താൽ മൂന്ന് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുണ്ട്. കൂടാതെ, മൂന്ന് മണിക്കൂറിനുള്ളിൽ 180 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ എത്തിച്ചേരാനും സാധിക്കും. 2000 പാസ്കൽ പൊടി വലിച്ചെടുക്കാൻ ശേഷിയുള്ള ഇതിന് 400 മില്ലി ലിറ്റർ ഡസ്റ്റ് റിസർവോയറും 250 മില്ലീറ്റർ വാട്ടർ റിസർവോയറും ഉണ്ട്, കൂടാതെ മൂന്ന് തരത്തിലുള്ള വേഗതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാപ്പുകളിലൂടെ പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് ബ്രൂമും മോപ്പും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."