HOME
DETAILS

പട്ടികവര്‍ഗ്ഗ വികസനത്തിനായി 859.50 കോടി രൂപ

  
backup
February 03 2023 | 12:02 PM

budget-tribes-issue-latest

സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തിന്റെ വികസനത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 859.50 കോടി രൂപ വകയിരുത്തി. ഇതില്‍ 657,95 കോടി രൂപ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും 201,55 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്നു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും സഹായവും എന്ന പദ്ധതിക്കായി ആകെ 8.75 കോടി രൂപ വകയിരുത്തി.

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയില്‍ 'മോഡല്‍ പ്രീ സ്‌കൂളുകളുടെ നടത്തിപ്പ്' എന്ന പുതിയ ഘടകത്തിനും, വിദ്യാര്‍ത്ഥികള്‍ക്കായുളള ട്യൂട്ടോറിയല്‍ പദ്ധതിക്കും, പട്ടികവര്‍ഗ്ഗക്കാരുടെ കായിക പ്രോത്സാഹനത്തിനു മടക്കം വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ വകയിരുത്തി.

പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് സ്വയം തൊഴിലിനും നൈപുണ്യ വികസന പരിശീലനത്തിനുമുളള സഹായം എന്ന പദ്ധതിയില്‍ 10 കോടി രൂപ വകയിരുത്തി.

'പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള വരുമാനദായക കാര്‍ഷിക ഉദ്യമം' എന്ന പദ്ധതിക്ക് 8.50 കോടി രൂപ വകയിരുത്തി.

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനായി 'കേരള ട്രൈബല്‍ പ്ലസ്' പ്രോഗ്രാം പ്രകാരം MGNREGS നല്‍കുന്ന 100 ദിവസ തൊഴിലിനു പുറമെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ അധിക തൊഴില്‍ (ആകെ 200 ദിവസം) കൂടി നല്‍കുന്നു. ഈ പദ്ധതിക്കായി 35 കോടി രൂപ വകയിരുത്തുന്നു. പദ്ധതിയുടെ 90% ഗുണഭോക്താക്കള്‍ വനിത കളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കായി 72,32 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ നിന്നും മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നടത്തിപ്പിനുളള ചെലവുകള്‍ക്കായി 55 കോടി രൂപയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പിനായി 3 കോടി രൂപയും പ്രീമെട്രിക് ഹോസ്റ്റലുകളുടെയും പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 7.02 കോടി രൂപയും ഏകലവ്യാ മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെയും/പ്രീമെട്രിക്- പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളുടെയുമടക്കം വിവിധ സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും നിര്‍മ്മാണത്തിനായി 4 കോടി രൂപയും വകയിരുത്തി.

പട്ടികവര്‍ഗ്ഗ യുവതികളുടെ വിവാഹധനസഹായം എന്ന പദ്ധതിക്കായി 6 കോടി രൂപ വകയിരുത്തി.

സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്കുളള സഹായ പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി.

ജനനി ജന്മരക്ഷ എന്ന പദ്ധതിക്കായി 17 കോടി രൂപ വകയിരുത്തി.

'പരമ്പരാഗത പട്ടികവര്‍ഗ്ഗ വൈദ്യന്മാര്‍ക്കുളള സാമ്പത്തിക സഹായം' എന്ന പദ്ധതിക്കായി അനുവദിച്ചു.

പട്ടികവര്‍ഗ്ഗ മേഖലയില്‍ ഭക്ഷണത്തിനുള്ള സഹായം/ഭക്ഷ്യസുരക്ഷക്കുള്ള പരിപാടി എന്ന പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തി.

'സമഗ്ര പട്ടികവര്‍ഗ്ഗ ആരോഗ്യ സംരക്ഷണം' എന്ന പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4 കോടി രൂപ അധികമാണ്.

ഭവന നിര്‍മ്മാണം/അപൂര്‍ണ്ണമായ വീടുകളുടെ പൂര്‍ത്തീകരണം എന്ന പദ്ധതിക്ക് 57.20 കോടി രൂപ വകയിരുത്തി.

വിവിധ പട്ടികവര്‍ഗ്ഗ ഉപപദ്ധതികള്‍ക്ക് വകയിരുത്തി യിട്ടുള്ള തുകയില്‍ ഉണ്ടാകാവുന്ന കുറവ് നികത്തുന്ന തിനായി കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ 45 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിക്കായി 50 കോടി രൂപ നീക്കിവച്ചു.

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസം എന്ന പദ്ധതിക്കായി 45 കോടി രൂപ വകയിരുത്തി.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ മനുഷ്യവിഭവശേഷി ആവശ്യമുണ്ട്. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള മാനവ വിഭവശേഷി പിന്തുണ എന്ന പദ്ധതിയിലൂടെ ഇത്തരത്തില്‍ കൂടുതല്‍ ആളുകളെ വകുപ്പിന്റെ പദ്ധതികളുടെ ഭാഗമാക്കുകയാണ്. ഇതിനായി 32.35 കോടി രൂപ വകയിരുത്തി.

ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് 19.13 കോടി രൂപയും ഊരുകൂട്ടങ്ങളുടെ സംഘാടനത്തിന് 250 കോടി രൂപയും 'മാനേജ്‌മെന്റ് പരിശീലകരും ഹെല്‍ത്ത് മാനേജ്‌മെന്റ് പരിശീലകരും' എന്നതിലേക്ക് 1.30 കോടി രൂപയും ഹോസ്റ്റലുകളിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലുമുളള കൗണ്‍സി ലര്‍മാര്‍ക്ക് 150 കോടി രൂപയും പട്ടികവര്‍ഗ്ഗക്ഷേമത്തിനു വേണ്ടി സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനം ഉപയോഗ പ്പെടുത്തുന്നതിനായി 1.92 കോടി രൂപയും 'ഗോത്രബന്ധു' പദ്ധതിക്ക് 6 കോടി രൂപയും വകയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago