HOME
DETAILS
MAL
'ഷോര്‍ട്ട് സെല്ലിങ് ക്രിമിനല്‍ കുറ്റമാക്കണം', ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകനുമെതിരെ ഹര്‍ജി
backup
February 03 2023 | 12:02 PM
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വ. എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്ഡേഴ്സനുമെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഷോര്‍ട്ട് സെല്ലിങ് ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റര്‍പ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, അദാനി ട്രാന്സ്മിഷന്, എന്‍ഡിടിവി എന്നിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."