HOME
DETAILS
MAL
രാജ്യസഭയിലേക്ക് മൂന്നാം ഊഴത്തിന് പി.വി അബ്ദുല്‍ വഹാബ്
backup
April 16 2021 | 00:04 AM
മലപ്പുറം: രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയാവുന്ന പി.വി അബ്ദുല്‍ വഹാബിന് ഇത് മൂന്നാം ഊഴം. ഈ മാസം 30ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.വി അബ്ദുല്‍ വഹാബിനെയാണ് മുസ്ലിംലീഗ് രാജ്യസഭ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. മുസ്ലിംലീഗില്‍ അഞ്ച് തവണ രാജ്യസഭാംഗമായ ബി.വി അബ്ദുല്ലക്കോയക്ക് ശേഷം രണ്ടില്‍ കൂടുതല്‍ അവസരം കൈവരുന്നയാളാണ് വഹാബ്.
2004ലാണ് വഹാബ് ആദ്യമായി രാജ്യസഭയിലെത്തുന്നത്.പിന്നീട് 2015ലും രാജ്യസഭാംഗമായി. ഇതിന്റെ കാലവധി ഈ മാസം 21 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പാര്‍ട്ടി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി,ഏറനാട് മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥിയായി വഹാബിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു.നിയമസഭയിലേക്ക് മത്സരിക്കാന്‍ വഹാബിനും ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ മുതിര്‍ന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി,കെ.പി.എ മജീദ് എന്നിവര്‍ മത്സര രംഗത്ത് വന്നതോടെ വഹാബിനെ കൂടി മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചത്. രണ്ട് തവണ രാജ്യസഭാംഗമായപ്പോഴും അനുവദിച്ച മുഴുവന്‍ ഫണ്ടുകളും വിനിയോഗിക്കാന്‍ വഹാബിന് കഴിഞ്ഞിട്ടുണ്ട്.കൊവിഡ് 19നെ തുടര്‍ന്ന് എം.പിമാരുടെ ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ഇത് തിരിച്ചുനല്‍കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടതും വഹാബായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."