ഉമര്‍ ഖാലിദിന് ജാമ്യം; ജയിലില്‍ തുടരണം
ന്യൂഡല്‍ഹി: ഡല്‍ഹി വംശീയ അതിക്രമവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിന് ജാമ്യം. എന്നാല്‍ മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.
20,000 രൂപ ബോണ്ടും ഒരു ആള് ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. ഖജൂരി ഖാസിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ടാണ് ജാമ്യം. തെളിവില്ലെന്ന് കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലിസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.
പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."