HOME
DETAILS
MAL
ഇന്ധനവില വര്‍ധനക്ക് വഴിവെച്ചത് കേന്ദ്രസര്‍ക്കാര്‍ നിലപാട്; ബജറ്റിലേത് നിര്‍ദ്ദേശങ്ങള്‍ മാത്രം, ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എം.വി ഗോവിന്ദന്‍
backup
February 04 2023 | 05:02 AM
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദ്ദേശം മാത്രമാണ്. നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില കൂട്ടിയത് കേന്ദ്രസര്‍ക്കാരാണ്. അത് മറയ്ക്കാന്‍ സംസ്ഥാനത്തിന്റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണ്. കേരളത്തിന് നല്‍കേണ്ട 40,000 കോടി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചതോടെയാണ് അധികസെസ് ഏര്‍പ്പെടുത്തേണ്ടിവന്നത്.
കേരളം ഉയര്‍ത്തുന്ന ബദല്‍ മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."