നോക്കുകുത്തിയായി ജലസംഭരണി
തേങ്കുറിശ്ശി: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജലസംഭരണി നോക്കുകുത്തി. തേങ്കുറിശ്ശി പഞ്ചായത്തിലെ മഹാളികുടം പന്തക്കല്‍ മേട്ടില്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കില്‍ ഇതുവരെ വെള്ളം കയറ്റിയിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. 2002 2003 വര്‍ഷത്തില്‍ എ.കെ ബാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ജലസംഭരണി നിര്‍മിച്ചത് .ഉയരം കൂടിയ സ്ഥലത്ത് ടാങ്ക് നിര്‍മിച്ചതിനാല്‍ ഇതിനു താഴെ പനയത്താണിയില്‍ ഉള്ള കിണറില്‍ നിന്ന് വെള്ളം കയറ്റാന്‍ പറ്റില്ല.
ഈ പ്രദേശത്തെ മുന്നൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനാണ് ടാങ്ക് നിര്‍മിച്ചത്. നാട്ടുകാര്‍ ടാങ്കില്‍ കുടങ്ങള്‍ കെട്ടിത്തൂക്കി സമരം നടത്തിയപ്പോള്‍ അന്ന് എം.എല്‍.എ ഇടപെട്ടു പ്രശനം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വര്‍ഷങ്ങളായിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."