കേരള പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷ തീയതികളില്‍ മാറ്റം; പുതുക്കിയ തീയതികള്‍ ഇങ്ങനെ
കേരള പി.എസ്.സി പരീക്ഷ തീയതികളില്‍ മാറ്റം
11-05-2024, 25-05-2024 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍/ വനിത പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷകള്‍ 2024 ജൂണ്‍ മാസത്തിലേക്ക് മാറ്റി.
പുതുക്കിയ പരീക്ഷ തീയതികള്‍ 2024 ജൂണ്‍ മാസത്തിലെ പരീക്ഷ കലണ്ടറില്‍ പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിപ്പ്.
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകളിലും മാറ്റം
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റി. ജൂണ്‍ പതിനാറിലേക്കാണ് മാറ്റിയത്.
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 20 മുതലാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം 1056 ഒഴിവുകളും, ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണുള്ളത്. സിവില്‍ സര്‍വീസില്‍ കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
*കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക*
https://chat.whatsapp.com/GrnSO1Y01XBJbybd5ePU0B
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."