HOME
DETAILS

കൊവിഡില്‍ മരിച്ചവരെ കൂട്ടിയിട്ട് ദഹിപ്പിക്കുന്നു; കേരളത്തിനുള്ള മുന്നറിയിപ്പ്

  
backup
April 16 2021 | 17:04 PM

covid-issue-gujarat-12345678

ന്യൂഡല്‍ഹി: ആശുപത്രികള്‍ക്ക് മുന്‍പില്‍ ആംബുലന്‍സുകളുടെ നീണ്ടനിരകള്‍, ഇടക്കിടെ സൈറണ്‍ വിളികള്‍, ഇടമില്ലാതെ ശ്മശാനങ്ങള്‍, മൃതദേഹങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിക്കുന്ന ദൃശ്യങ്ങള്‍... ഏതാനും ദിവസങ്ങളായി ഗുജറാത്തിലെ ചിത്രമാണിത്. എന്നാല്‍, ഗുജറാത്തിലെ ഭീകര യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല അവിടെനിന്നുള്ള ഔദ്യോഗിക കൊവിഡ് 'കണക്കു'കള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന കേരളമടക്കമുള്ള പത്തുസംസ്ഥാനങ്ങളില്‍ ഗുജറാത്തും ഉള്‍പ്പെടുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നതിനും അപ്പുറമാണ് അവസ്ഥയെന്നതാണ് കണക്കുകള്‍.

മരണസംഖ്യ ക്രമാതീതമായി വര്‍ധിച്ചതോടെ കൂട്ടശവദാഹമാണ് നടക്കുന്നത്. 18 അടി നീളവും എട്ടടി വീതിയുമുള്ള പട്ടടയില്‍ അഞ്ചുപേരെ വരെ ഒന്നിച്ച് ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. സൂറത്തില്‍ ഇത്തരം ശവദാഹങ്ങള്‍ സാധാരണയാണ്. ആശുപത്രികളില്‍ നിന്ന് ചെറിയ വാനുകളില്‍ പോലും മൂന്നുവീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്.

കൈലാശ് മോക്ഷ്ധാമില്‍ മാത്രം മൂന്നുകൂറ്റന്‍ ചിതകള്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുന്നു. ശ്മശാനത്തിലേക്ക് നിലവില്‍ സ്വകാര്യവ്യക്തികള്‍ക്ക് പ്രവേശനമില്ല. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ അനുവാദമില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
മറ്റുഗുരുതര രോഗങ്ങളുള്ള കൊവിഡ് ബാധിതര്‍ മരിച്ചാല്‍ അത് കൊവിഡ് കണക്കില്‍ പെടുത്താറാണ് എല്ലാ സംസ്ഥാനങ്ങളും. എന്നാല്‍, ഗുജറാത്ത് സര്‍ക്കാര്‍ അത് സാധാരണ മരണമായാണ് പരിഗണിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സ് ക്ഷാമം മൂലം മൃതദേഹം ടെമ്പോ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സൂറത്ത്, വഡോദര, അഹമ്മദാബാദ്, രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ദിനംപ്രതി ശരാശരി 25 മരണങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിന്റെ മൂന്നും നാലും ഇരട്ടിയാളുകള്‍ മരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി. മധ്യഗുജറാത്തിലെ ഏറ്റവും വലിയ ആശുപത്രിയായ വഡോദരയിലെ എസ്.എസ്.ജിയില്‍ ഒന്‍പത് ദിവസത്തിനിടെ 180 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റുരണ്ട് ആശുപത്രികളില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 350 മരണങ്ങളും ഉണ്ടായി. എന്നാല്‍ ഇതുവരെ 300 കൊവിഡ് മരണമേ വഡോദര ജില്ലയില്‍ ഉണ്ടായിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാകുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിനെതിരേ വിമര്‍ശനം ചൊരിഞ്ഞിരുന്നു. മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ വിഷയം ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago